Janayugom Online
arrest- janayugam

നിരവധി കേസുകളിലെ പ്രതികള്‍ അറസ്റ്റില്‍; ലോക്കപ്പ് ചാടിയ കേസിലെ പ്രതി രക്ഷപ്പെട്ടു 

Web Desk
Posted on September 28, 2018, 5:28 pm
ബദിയടുക്ക: സംശയകരമായ സാഹചര്യത്തില്‍ വാനുമായി കാണപ്പെട്ട രണ്ടു പേരേ പൊലീസ് അറസ്റ്റ് ചെയ്തു. ലോക്കപ്പ് ചാട്ടം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതികളായവരെയാണ് പൊലീസ് പിടിയിലായത്.
തൃക്കരിപ്പൂര്‍ ഉദിനൂര്‍ മാച്ചിക്കാടില്‍ താമസക്കാരനും ചിറ്റാരിക്കല്‍ സ്വദേശിയുമായ തുരുത്തി മഠത്തില്‍ മണി എന്ന ജീപ്പ് മണി(50), കൊല്ലം സ്വദേശിയും ബേള കുമാരമംഗലത്ത് വാടക ക്വാട്ടേഴ്‌സില്‍ താമസക്കാരനുമായ രാജീവന്‍ (51)എന്നിവരേയാണ് പൊലീസ് അറസ്റ്റുചെയ്തത്. പ്രതികളിൽ ഒരാൾ രക്ഷപെട്ടു.
നിരവധി വാഹന മോഷണ കേസുകളിലും ആദൂര്‍ സ്‌റ്റേഷനിലെ ലോക്കപ്പ് ചാടിയ കേസിലെ പ്രതിയുമായ ബാറഡുക്കയിലെ ശ്രീധര ഷെട്ടി (46)യാണ് രക്ഷപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ നീര്‍ച്ചാല്‍ മുകളിലെ ബസാര്‍ കിളിംഗാര്‍ പഴയ ചന്ദന ഫാക്ടറിക്ക് സമീപത്ത് വച്ചാണ് മണിയും രാജീവനും പിടിയിലായത്. റോഡരികില്‍ നിര്‍ത്തിയിട്ട വാനില്‍ മുന്നു പേരുണ്ടെന്ന വിവരത്തേ തുടര്‍ന്ന് ബദിയടുക്ക എസ്‌ഐ മെല്‍ബിന്‍ ജോസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തിയത്. രണ്ടു പേരെ പിടികൂടുന്നതിനിടയില്‍ ശ്രീധര ഷെട്ടി ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.