March 28, 2023 Tuesday

എൻ എ മണിയുടെ ചിത്ര പ്രദർശനം തുടങ്ങി

Janayugom Webdesk
മാനന്തവാടി
February 21, 2020 2:11 pm

എറണാകുളം സ്വദേശിയായ ചിത്രകാരൻ എൻ എ മണിയുടെ ചിത്ര പ്രദർശനം ഹരിതാഭം ലളിതകലാ അക്കാദമി ആർട്ട് ഗാലറി മാനന്തവാടിയിൽ തുടങ്ങി. പത്ര പ്രവർത്തകൻ ദിപിൻ മാനന്തവാടി ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ മേവട അധ്യക്ഷത വഹിച്ചു.

കേരളത്തിന്റെ ഭൂപ്രകൃതി പ്രമേയമാക്കി ജലച്ചായത്തിൽ തീർത്ത നാൽപതോളം ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. ജോസഫ് എം വർഗീസ്, സി വി സിജി, കെ ആർ രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു. പ്രദർശനം ഞായറാഴ്ച സമാപിക്കും.

Eng­lish Sum­ma­ry; NA Mani’s pho­to exhi­bi­tion has started

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.