March 28, 2023 Tuesday

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ഏറ്റുമുട്ടൽ: 17 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

Janayugom Webdesk
റായ്പൂർ
March 22, 2020 8:42 pm

ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ 17 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ബസ്തറിലെ സുക്മയിൽ ശനിയാഴ്ച വൈകിട്ടാണ് സംസ്ഥാന സുരക്ഷാ ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. 14 ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ചിന്റഗുഫ വനമേഖല കേന്ദ്രീകരിച്ച് 150 സുരക്ഷാ ഉദ്യോഗസ്ഥർ ചേർന്ന് നടത്തിയ തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

അതേസമയം ഏറ്റുമുട്ടലിനു ശേഷം കാണാതായ 17 സുരക്ഷാ ഉദ്യോഗസ്ഥരുടെ മൃതദേഹം ഇന്നലെയാണ് ലഭിച്ചതെന്ന് ബസ്തർ മേഖല ഐജി പി സുന്ദർ രാജ് പറഞ്ഞു. കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈവശം ഉണ്ടായിരുന്ന എ കെ ഫോർടി സെവൻ തോക്കുകൾ, ഇൻസാസ് റൈഫിൾസ്, ഒരു അണ്ടർ ബാരൽ ഗ്രനേഡ് ലോഞ്ചർ ഉൾപ്പെടെയുള്ള ആയുധങ്ങൾ കാണാതായതായും അദ്ദേഹം പറ‍ഞ്ഞു. ജില്ലാ റിസർവ് ഗാർഡ് (ഡിആർജി) ലെ 12 പേർക്ക് പരിക്കുപറ്റിയെന്നും അധികൃതർ അറിയിച്ചു.

എമഗുണ്ട വനപ്രദേശത്തിനടുത്തുള്ള ചിന്റഗുഹ, ബുർക്കാപൽ, ടിമലേഡ മേഖലകളിൽ നക്സലുകളുടെ സാമീപ്യമുണ്ടെന്ന വിവരത്തെ തുടർന്ന് ഡിആർജി, കോബ്ര, എസ്ടിഎഫ് തുടങ്ങിയ സുരക്ഷാ ഫോഴ്സുകൾ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. എന്നാൽ കൊറജ്ഗുഡ കുന്നുകൾ കയറുന്നതിനിടെ ഡിആർജി ഉദ്യോഗസ്ഥർക്കു നേരെ നക്സലുകൾ വെടിവയ്പ് നടത്തുകയായിരുന്നു. മൂന്ന് സുരക്ഷാ സംഘത്തിൽ നിന്നായി 600 പേരെയാണ് ദൗത്യത്തിന് നിയോഗിച്ചിരുന്നത്.

അതേസമയം സുരക്ഷാ ഉദ്യോഗസ്ഥരുടെ നീക്കത്തെക്കുറിച്ച് നക്സലുകൾക്ക് വിവരം ലഭിച്ചിരുന്നുവെന്നാണ് മനസ്സിലാക്കുന്നതെന്നും അധികൃതർ പറഞ്ഞു. ഏറ്റുമുട്ടലിൽ ബസ്തറിലെ ചില മാവോയിസ്റ്റ് നേതാക്കൾക്കും വേടിയേറ്റതായി അധികൃതർ പറഞ്ഞു. തിരിച്ചടിയിൽ അഞ്ച് നേതാക്കൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചനയെന്നും അവർ കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry; attack, 17 secu­ri­ty per­son­nel were killed

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.