ഇന്ത്യന്‍ ഗുസ്തി താരം രവീന്ദര്‍ കുമാറിനെ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ) നാലു വര്‍ഷത്തെക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനാലാണ് താരത്തിനെതിരെ നാഡയുടെ നടപടി. അണ്ടര്‍ 23 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കുവേണ്ടി വെള്ളിമെഡല്‍ നേടിയ താരമാണ് രവീന്ദര്‍ കുമാര്‍. ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയതോടെ താരത്തിനു മെഡലുകൾ നഷ്ടമാകും.
കഴിഞ്ഞവര്‍ഷം ഫിബ്രുവരി മാര്‍ച്ച് മാസങ്ങളിലായി നടത്തപ്പെട്ട ദേശീയ പോലീസ് കള്‍ച്ചറല്‍ ചാമ്പ്യന്‍ഷിപ്പിലാണ് രവീന്ദർ കുമാറിന്റെ സാമ്പിളുകൾ പരിശോധന നടത്തിയത്. 2019 മെയ് മുതല്‍ നടന്ന മത്സരങ്ങള്ത്തൊട്ടാകും വിലക്കുണ്ടാവുക. ഉപയോഗിക്കാവുന്നതിലും അമിതമായ അളവിൽ നിരോധിച്ച മരുന്ന് രവീന്ദര്‍ ഉപയോഗിച്ചതായി നാഡയുടെ പരിശോധനയില്‍ വ്യക്തമായി. വിശദീകരണം നൽകാൻ നാഡ താരത്തോട് പറഞ്ഞെങ്കിലും അദ്ദേഹം അതിനു തയ്യാറായിരുന്നില്ല.
എന്നാല്‍ ചികിത്സയുടെ ഭാഗമായി ഉപയോഗിച്ച മരുന്നില്‍നിന്നാകാം നിരോധിത മരുന്നിന്റെ അംശം ശരീരത്തിലെത്തിയതെന്നാണ് താരത്തിന്റെ വിശീദരണം. അതിനുവേണ്ടി ബി സാമ്പിള്‍ പരിശോന നടത്തണമെന്നും താരം പറഞ്ഞു. അതേസമയം, ഇതുസംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കാനോ നേരിട്ട് ഹാജരാകാനോ രവീന്ദര്‍ തയ്യാറായില്ല. ഏതെങ്കിലും തരത്തിലുള്ള മരുന്ന് ഉപയോഗത്തിന് മുന്‍പ് അറിയിക്കണമെന്ന നിയമവും രവീന്ദര്‍ പാലിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ കര്‍ശന നടപടിക്കാണ് നാഡയുടെ ശുപാര്‍ശ.
English summary: Nada ban boxer Raveendar kumar for four years
YOU MAY ALSO LIKE THIS VIDEO