19 April 2024, Friday

ഇ​രു​പ​ത്തി​യൊ​ന്നാം ഗ്രാ​ൻ​ഡ്സ്ലാം കി​രീ​ടം ന​ദാ​ലിന്; ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാമെന്ന ചരിത്രനേട്ടവും നദാലിന് സ്വന്തം

Janayugom Webdesk
മെ​ൽ​ബ​ൺ
January 30, 2022 8:55 pm

മെല്‍ബണില്‍ ചരിത്രം കുറിച്ച് സ്പാ​നി​ഷ് ടെ​ന്നിസ് താ​രം റാ​ഫേ​ല്‍ ന​ദാ​ല്‍. ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗ്രാ​ന്‍​ഡ്സ്ലാം കി​രീ​ട​ങ്ങ​ളെ​ന്ന നേ​ട്ടം ന​ദാ​ലിന്റെ പേ​രി​ലാ​യി. ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ഫൈ​ന​ലി​ൽ റ​ഷ്യ​ൻ താ​രം ഡാ​നി​ൽ മെ​ദ്‌​വ​ദേ​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ന​ദാ​ൽ 21–ാം ഗ്രാ​ൻ​സ്‌​ലാം കി​രീ​ടം ചൂടിയത്.

ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ല്‍ ന​ദാ​ലി​ന്‍റെ ര​ണ്ടാ​മ​ത്തെ മാ​ത്രം കി​രീ​ട​മാ​ണി​ത്. 2009ലാ​ണ് ന​ദാ​ല്‍ അ​വ​സാ​ന​മാ​യി ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ നേ​ടി​യ​ത്. വിം​ബി​ള്‍​ഡ​ണ്‍ ര​ണ്ട് ത​വ​ണ​യും സ്വ​ന്ത​മാ​ക്കി. യു​എ​സ് ഓ​പ്പ​ണി​ല്‍ നാ​ല് ത​വ​ണ കി​രീ​ട​ത്തി​ല്‍ സ്വ​ന്ത​മാ​ക്കി. ബാ​ക്കി 13 ത​വ​ണ​യും ഫ്ര​ഞ്ച് ഓ​പ്പ​ണി​ലാ​യി​രു​ന്നു ന​ദാ​ലി​ന്‍റെ വി​ജ​യ​നേ​ട്ടം. 20 ഗ്രാ​ന്‍​ഡ്സ്ലാം വീ​തം നേ​ടി​യ റോ​ജ​ര്‍ ഫെ​ഡ​റ​ര്‍, നൊ​വാ​ക് ജോ​ക്കോ​വി​ച്ച് എ​ന്നി​വ​രെ​യാ​ണ് ന​ദാ​ല്‍ മറികടന്നത്.

Eng­lish sum­ma­ry: Nadal wins 21st Grand Slam title; Nadal also holds the record for most Grand Slams

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.