Monday
18 Feb 2019

നദി വറ്റിയ മത്സ്യം

By: Web Desk | Sunday 16 December 2018 7:15 AM IST

സാജോ പനയംകോട്

മുഖത്തിന്റെ
പകുതിയിലേറെയും
ചളിയും മണലുമാണ്
മുറിവുകള്‍ വെട്ടി മൂടാനതുമതി.

തിരയുടെ നിശ്വാസം,
വെയിലുകൊള്ളാന്‍പോയ
തെക്കന്‍കാറ്റ് അറിഞ്ഞതേയില്ല….
വേഷംമാറി
പായലുടുപ്പിലൂടെ
എന്നില്‍ നിന്നും നീ
വഴുതിയിറങ്ങിപ്പോകരുതേ
ഞാന്‍ നീയാണ്
നിനക്കൊപ്പമിച്ഛ പങ്കുവച്ച
ശരീരമാണ്,
പിന്നെയാര്‍ക്കോ
മരണമറിയിപ്പിന് പോകാനുള്ള
ചെറുജീവനാണ്

വെറും ആശകള്‍ മാത്രം
ബാക്കിവച്ച ഒരാണിര
നിന്റെ രക്തത്തിലിന്നു
സ്‌നാനം ചെയ്യുന്നു.