June 30, 2022 Thursday

Latest News

June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022

നഖം കടിക്കുന്ന ശീലമുണ്ടോ? സൂക്ഷിക്കുക.. മരണം വരെ സംഭവിച്ചേക്കാം!

By Janayugom Webdesk
January 22, 2020

കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ നഖം കടികടിക്കുന്നത് ശീലമാക്കിയവർ ഒരുപാടുണ്ട്. എന്നാൽ ഇത് ശരീരത്തിന് വളരെയേറെ ഹാനികരമായ ഒരു ശീലമാണെന്നും ഇത് വഴി മാരകമായ പലരോഗങ്ങളും ഉണ്ടാകുമെന്നും എത്രപേർക്ക് അറിയാം?. നഖം വളർന്നിട്ടും വെട്ടാതെ വെക്കുന്നതും നഖത്തിനിടയിൽ ചെളികയറുന്നതും ഈ വിരലുകൾ കടിക്കുന്നതിലൂടെ നേരിട്ട് വയറ്റിൽ അണുക്കൾ എത്തുന്നതിനും കാരണമാകുന്നു. ഉദരരോഗങ്ങൾ ഉൾപ്പെടെ വിവിധ രോഗങ്ങൾ പിടിപെടാൻ ഇത് കാരണമാകുന്നു.

ഇത്തരത്തിൽ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന പല ആരോഗ്യ പ്രശ്നങ്ങളും നമ്മെ പിടികൂടുന്നു. അവയിൽ ചിലത് ഇവയാണ്.

നഖത്തിന് വൈകല്യങ്ങൾ

നഖത്തിന് പല തരത്തിലുള്ള വൈകല്യങ്ങളും ഉണ്ടാവാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് നഖം കടിക്കുമ്പോള്‍. നിങ്ങളുടെ നഖത്തിന് മാട്രിക്‌സ് എന്ന് പറയുന്ന ഒരു പാളിയുണ്ട്. നഖം കടിക്കുന്നതിലൂടെ മാട്രിക്‌സിന് കേട് പാട് സംഭവിക്കുന്നു. ഇത് നഖത്തിന് വിവിധ തരത്തിലുള്ള വൈകല്യവും നഖം പൊട്ടിപ്പോവുന്നതിനും കാരണമാകുന്നു. പൂർണമായ വളർച്ചയെത്താതെ നഖം നശിച്ചു പോകുന്ന തരത്തിലുള്ള രോഗങ്ങളും ഇത് വഴി ഉണ്ടാകുന്നു.

വിരലുകളിലെ അണുബാധ

വിരലുകളില്‍ അണുബാധ ഉണ്ടാവാനുള്ള സാധ്യത നഖം കടിയിലൂടെ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. ഇത് വിരലിന്റെ അഗ്രചര്‍മ്മങ്ങളെ പ്രശ്‌നത്തിലാക്കുന്നു. നഖം വായില്‍ വെച്ച് കടിക്കുമ്പോള്‍ ഉമിനീര്‍ നിങ്ങളുടെ തൊലിക്കടിയിലേക്ക് ഇറങ്ങിച്ചെന്ന് അണുബാധക്ക് കാരണമാകുകയും ചെയ്യും.

വയറിന് അസ്വസ്ഥത

വയറിന് പല തരത്തിലുള്ള അസ്വസ്ഥത ഉണ്ടാവാനും നഖം കടി കാരണമാകും. നഖത്തില്‍ നമ്മള്‍ കാണാതെ തന്നെ നിരവധി ബാക്ടീരിയകള്‍ കടന്നു കൂടുന്നു, ഇവ വയറിന് പണി തരാൻ സാധ്യത കൂടുതലാണ്. ഇത് വയറിന്റെ ആരോഗ്യത്തെയും ഇല്ലാതാക്കുന്നു. പ്രത്യേകിച്ച് കൃത്യമായി നഖം വെട്ടി വൃത്തിയാക്കിയില്ലെങ്കിൽ പലപ്പോളും നഖത്തിൽ ചെളിയും മറ്റും കയറുകയും ഇത് വയറ്റിൽ എത്തുകയും ചെയ്യുന്നു. ഇത് പലതരം അസ്വസ്ഥതകളാണ് ഉണ്ടാക്കുന്നത്.

നഖത്തിന് മുറിവ്

നഖവും വിരലും ചേരുന്ന ഭാഗത്തായി മുറിവുണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. വേദന, നഖത്തിനടിഭാഗത്തായി വീക്കം, എന്നിവയെല്ലാം ഉണ്ടാവുന്നു. സോപ്പ് അല്ലെങ്കിൽ മറ്റേതെങ്കിലും രാസവസ്തുക്കൾ ഉപയോഗിക്കുമ്പോൾ ഈ വിടവിലൂടെ അവ ശരീരത്തിനകത്ത് എത്തുകയും വിവിധ രോഗങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നു.

ദന്തസംരക്ഷണത്തിന് ഗുരുതര പ്രശ്നം

ദന്തസംരക്ഷണവും നഖം കടിക്കുന്നതും തമ്മില്‍ ബന്ധമുണ്ട്. കാരണം നഖം കടിക്കുന്നതിലൂടെ വളഞ്ഞ പല്ലുകള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. മാത്രമല്ല പല്ലുകളുടെ ആരോഗ്യത്തിനും പല്ലിന് മോണക്കും കേട്പാട് സംഭവിക്കാതിരിക്കാനും നഖം കടി ഒഴിവാക്കുന്നതാണ് നല്ലത്.കൂടാതെ അരിമ്പാറ പോലുള്ള പ്രശ്‌നങ്ങള്‍ പകരാന്‍ നഖം കടി കാരണമാകും. വിരലില്‍ അരിമ്പാറ ഉണ്ടെങ്കില്‍ അത് ചുണ്ടിലേക്കും മറ്റും പകരാന്‍ നഖം കടി കാരണമാകുന്നു.

Eng­lish Num­ma­ry: Nail bit­ing habit and health issues

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.