ഐശ്വര്യസമൃദ്ധിക്കായി കൊടുംതണുപ്പിൽ കൗപീനം മാത്രം ധരിച്ച് അടിപിടികൂടുന്ന ഹടകാ മസൂരിയെന്നറിയപ്പെടുന്ന അപൂർവ ആചാരം ജപ്പാനിലാണുള്ളത്. ശനിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു ഈ വർഷത്തെ ആഘോഷങ്ങൾ. പതിനായിരത്തോളം ജപ്പാൻകാരാണ് കൗപീനം മാത്രമുടുത്ത് ഇതിൽ പങ്കെടുത്തത്.
രാത്രി ക്ഷേത്രത്തിലെ ലൈറ്റുകൾ അണയുന്നതോടെയാണ് ആചാരത്തിന് തുടക്കമാകുക. തിങ്ങിനിറഞ്ഞുനിൽക്കുന്ന ആൾക്കൂട്ടത്തിനിടയിലേക്ക് മുതിർന്ന സന്ന്യാസി ഒരു കെട്ട് വിറകുകൊമ്പുകൾക്കൊപ്പം ദിവ്യശക്തിയുണ്ടെന്നു കരുതപ്പെടുന്ന 20 സെന്റിമീറ്റർ നീളമുള്ള രണ്ട് ഏലസുകളും എറിയും. ഏലസ് കിട്ടുന്നയാൾക്ക് ഐശ്വര്യസമൃദ്ധി ലഭിക്കുമെന്നാണ് വിശ്വാസം.
ഏലസ് ലഭിക്കാൻ വിശ്വാസികൾ പരസ്പരം പരിക്കേൽപ്പിക്കുകയും തള്ളിമാറ്റുകയും ചെയ്യും. അരമണിക്കൂറോളം ഇത് നീളും. പോയവർഷങ്ങളിൽ ചിലർക്ക് ജീവൻവരെ നഷ്ടമായിട്ടുണ്ട്. ക്ഷേത്രത്തിന് വെളിയിൽ മദ്യപാനത്തിനുള്ള സൗകര്യങ്ങളുമൊരുക്കാറുണ്ട്. ഏകദേശം അഞ്ഞൂറ് വർഷമായി ഈ ആചാരം തുടർന്നുവരികയാണ്. ഫെബ്രുവരി മാസത്തിലാണ് ഇതു നടക്കുക.
Naked Festival: Thousands gather for Japan’s annual
YOU MAY ALSO LIKE THIS VIDEO