രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു

Web Desk

ന്യൂഡല്‍ഹി

Posted on July 21, 2020, 11:32 am

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. വെല്ലൂര്‍ വനിതാ ജയിലില്‍ കഴിയുന്ന നളിനി തിങ്കളാഴ്ച രാത്രിയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വിവരം. നളിനിയും ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മറ്റൊരു തടവുകാരിയായ രാധയും തമ്മിലുണ്ടായ തർക്കമാണ് ആത്മഹത്യാശ്രമത്തിലെത്തിയത്.

നളിനി ജയിൽ ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന് രാധ ജയിലോട് പരാതിപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് തന്നെ മറ്റൊരു സെല്ലിലേക്ക് മാറ്റാണമെന്നും രാധ ജയിലറോട് ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് പരാതി അന്വേഷിക്കാൻ ജയിലർ സെല്ലിൽ എത്തിയതിനു പിന്നാലെയാണ് നളിനി ആത്മഹത്യശ്രമം നടത്തിയതെന്നാണ് സൂചന.രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് 29 വര്‍ഷമായി നളി‌നി ജയിലിലാണ്. ഇത്രയും വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു പ്രവൃത്തിക്ക് മുതിര്‍ന്നത്. ഇതിനു മുമ്പ് ഇങ്ങനെ ഉണ്ടായിട്ടില്ലെന്നും നളിനിയുടെ അഭിഭാഷകൻ പുകഴേന്തി പറഞ്ഞു. നളിനിയെ മറ്റൊരു ജയിലിലേക്ക് മാറ്റണമെന്ന് ഭര്‍ത്താവ് മുരുകന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പുകഴേന്തി പറഞ്ഞു.

you may also like this video