അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നു. നമസ്‌തെ ട്രംപ് എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ സംഘാടകരുടെ പേരിലാണ് പുതിയ വിവാദം കൊഴുക്കുന്നത്. തിങ്കളാഴ്‌ചയാണ് ട്രംപും സംഘവും ഇന്ത്യയിലെത്തുന്നത്.ആദ്യമായി ഇന്ത്യയിലെത്തുന്ന യുഎസ് പ്രസിഡന്റിനെ വരവേൽക്കാനായി ഗുജറാത്ത് സർക്കാർ 100 കോടി രൂപ മുടക്കിയുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. രാജ്യം സാമ്പത്തികമായി തിരിച്ചടി നേരിടുമ്പോഴാണ് രണ്ട് രാജ്യത്തലവന്മാരുടെ ഒരു പരിപാടിക്കായി ഇത്രയും വലിയ തുക ചെലവഴിക്കുന്നതെന്നതും ശ്രദ്ധേയം. ഡൊണാൾഡ് ട്രംപ് നാഗരിക് അഭിവാദൻ സമിതി എന്ന സംഘടനയാണ് ചടങ്ങുകൾക്ക് മേൽനോട്ടം വഹിക്കുന്നതെന്നാണ് വിദേശകാര്യ മന്ത്രാലയം പറയുന്നത്. വക്താവ് രവീഷ് കുമാറാണ് ഇക്കാര്യം കഴിഞ്ഞദിവസം അറിയിച്ചത്.
എന്നാൽ ഈ സംഘാടകരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇനിയും വ്യക്തമല്ല. സർക്കാർ ഉദ്യോഗസ്ഥർക്കും ബന്ധപ്പെട്ട ഏജൻസികൾക്കും ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പങ്കുവെക്കാൻ കഴിയുന്നില്ല.രാഷ്ട്രത്തലവന്മാർ പങ്കെടുക്കുന്ന ചടങ്ങായതിനാൽ സുരക്ഷ കണക്കിലെടുത്താണ് വിവരങ്ങൾ രഹസ്യമാക്കി വെച്ചതെന്ന് എംഎഎ വൃത്തങ്ങൾ പറയുന്നു. അസാധാരണമായ ഒന്നും സംഭവിക്കുന്നില്ല. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ (ജിസിഎ) മൊട്ടേര സ്‌റ്റേഡിയം നിർമ്മാണം നടന്നത് ബിസിസിഐയുടെ പിന്തുണയോടെയാണ്. എന്നാൽ സ്‌റ്റേഡിയം ഉദ്‌ഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് ബിസിസിഐ‑ജിസിഎ ഉദ്യോഗസ്ഥർക്ക് പ്രവേശനമില്ലെന്നാണ് ലഭിക്കുന്ന വിവരം. ഉന്നത ഉദ്യോഗസ്ഥർ പോലും ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.ട്രംപിനെ അനുഗമിക്കുന്ന ഉന്നതതല പ്രതിനിധി സംഘത്തിൽ മകൾ ഇവാങ്ക ട്രംപും ഭര്‍ത്താവ് ജറേഡ് കൂഷ്നറും ഉണ്ടാകും. അമേരിക്കൻ പ്രസിഡന്റിന്റെ പ്രധാന ഉപദേശകരായ ഇവാങ്കയും ജറേഡും സംഘത്തിനൊപ്പമുണ്ടാകുമെന്ന് ഉന്നതവൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ട്രംപിന്റെ ഭാര്യ മെലേനിയ ട്രംപും ട്രഷറി സെക്രട്ടറി സ്റ്റീവൻ നുച്ചിനും കോമേഴ്സ് സെക്രട്ടറി വിൽബർ റോസ്സും സംഘത്തിലുണ്ടാകുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
English Summary: namaste trump programme for trumps visit in india
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.