March 28, 2023 Tuesday

നമസ്തേ ട്രംപ്; അതീവ രഹസ്യ പരിപാടികളുമായി കേന്ദ്രസർക്കാർ

Janayugom Webdesk
ന്യൂഡൽഹി
February 20, 2020 8:43 am

ട്രംപിന്റെ ഇന്ത്യ സന്ദർശനം വൻ പരിപാടിയാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. നമസ്തേ ട്രംപ് പരിപാടിയിൽ സച്ചിനടക്കം ഇന്ത്യയിലെ ഇതിഹാസ ക്രിക്കറ്റ് താരങ്ങൾക്കെല്ലാം പരിപാടിയിലേയ്ക്ക് ക്ഷണമുണ്ട്. അതീവ രഹസ്യമായിയാണ് നമസ്തേ ട്രംപ് പരിപാടിയുടെ ഒരുക്കങ്ങൾ. ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി,ഗുജറാത്തിൽ നിന്നുള്ള ക്രിക്കറ്റ് താരങ്ങളായ പാർഥിവ് പട്ടേൽ, ഫാസ്റ്റ്ബൗളർ ജസ്പ്രീത് ബുംറ എന്നിവർക്കും ക്ഷണമുണ്ട്.

വമ്പൻ സംഗീത നിശയ്ക്കുള്ള ഒരുക്കങ്ങളാണ് സ്റ്റേഡിയത്തിൽ നടക്കുന്നത്. എ ആർ റഹ്മാൻ സോനു നിഗം എന്നിവരുടെ പേരുകളാണ് കലാപരിപാടികൾക്കാണ് ക്ഷണിച്ചവരുടെ ലിസ്റ്റിലുള്ളത്. എആർ റഹ്മാന്‍റെ ജയ്ഹോ സ്റ്റേഡിയത്തിൽ ആവേശമുയർത്തുന്നത് കാത്തിരിക്കുന്നുണ്ട് സംഗീതാസ്വാദകർ. ഗുജറാത്തി നാടോടി സംഗീതഞ്ജരായ കിർത്തിദാൻ ഗാഡ്‍വി, പാർഥിവ് ഗോഹിൽ എന്നിവരുടെ പരിപാടിയും ഉണ്ടാവും.

ENGLISH SUMMARY:Namasthe trump cen­tral govt starts the programmes

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.