Friday
22 Feb 2019

എനിക്കിനി സമയമില്ല, ഇനി ആളുകൾ ചെയ്യട്ടെ

By: Web Desk | Friday 14 September 2018 7:12 PM IST

അഭിമുഖം: ജോസ് ഡേവിഡ്, കാമറ: രാജേഷ് രാജേന്ദ്രൻ

അഭിമുഖത്തിൽ നിന്ന്:

24 വര്ഷം നീണ്ട സമരം, എന്ത് തോന്നുന്നു?

ഇത് നീതിക്കുവേണ്ടിയുള്ള ദീർഘമായ സമരമായിരുന്നു. നിങ്ങൾ ഇങ്ങനെ യുദ്ധം ചെയ്യാൻ തയ്യാറായാൽ വിജയം സുനിശ്ചിതമാണ്. കുറച്ചധികം സമയമെടുത്തതുകൊണ്ടു ഇത് നീണ്ട യുദ്ധമായിപ്പോയി.

എങ്ങനെ താങ്ങാൻ കഴിഞ്ഞു?

ഈശ്വരവിശ്വാസം.

കാക്കി ഡ്രസ്സ് ഉണ്ടെങ്കിൽ അവർക്കു എന്ത് വേണമെങ്കിലും ചെയ്യാം. അവർക്കൊരു ഒഴിവുകഴിവുണ്ട്, ഉത്തമവിശ്വാസത്തിൽ ചെയ്തതെന്ന്.

സുപ്രീം കോടതി കമ്മിറ്റിയിൽ നിന്നുള്ള പ്രതീക്ഷ?

ഞാനിതിനു കൂടുതൽ സമയം ചെലവാക്കി. എനിക്കിനിയതിന് സമയമില്ല. അതിനി ആളുകൾ ചെയ്യട്ടെ. കുറേയാളുകൾ ഉണ്ടല്ലോ.

തിരികെ ശാസ്ത്ര രംഗത്തേക്ക്?

ഇല്ല. 53 വയസ്സുവരെ ഞാൻ  ISRO യിൽ ജോലി ചെയ്തു. 77 വയസ്സുവരെ ഇതിനു വേണ്ടി. ഇനി കൂടുതൽ വീട്ടിലെ കാര്യങ്ങൾക്കു വേണ്ടി.

സന്ദേശം?

 നിങ്ങൾ നിങ്ങളുടെ നിരപരാധിത്വത്തിൽ വിശ്വസിക്കുന്നുവെങ്കിൽ നിങ്ങളെ ഒരാൾക്കും തൊടാനാവില്ല. പക്ഷെ ഇങ്ങനെ എന്തും സംഭവിക്കാവുന്ന ഒരു സമൂഹത്തിലാണ് ജീവിക്കുന്നത്. ഒറ്റ കാര്യമേയുള്ളു.  നിങ്ങൾ സ്വയം സംരക്ഷിക്കണം. അഥവാ എന്തെങ്കിലും വരികയാണെങ്കിൽ നിങ്ങൾ പ്രതിരോധിക്കാൻ തയ്യാറായിരിക്കണം. 

ലക്ഷക്കണക്കിന് മനുഷ്യർ നിശബ്ദം സഹിക്കുന്നവരുണ്ട്. ഒരു നിവൃത്തിയുമില്ലാതിരിക്കുന്നവർ. എത്രയെണ്ണം നമ്മുടെ കൺമുമ്പിലുണ്ട്. പലരെയും സഹായിച്ചാൽ കൊള്ളാമെന്നുണ്ട്. പക്ഷെ..

അവരുടെ ദുരന്തങ്ങളും അനുഭവവും കേൾക്കുമ്പോൾ സങ്കടം തോന്നും. പക്ഷെ നമുക്കൊന്നും ചെയ്യാൻ പറ്റില്ല.

Related News