പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗ് സ്വന്തം പേരിനും ഫ്രൈഡെയിസ് ഫോർ ഫ്യൂച്ചർ മൂവ്മെന്റ് എന്ന പ്രസ്ഥാനത്തിനും പേറ്റന്റെടുക്കുന്നതിന് അപേക്ഷ നൽകി. 2018ലാണ് ഫ്രൈഡെയിസ് ഫോർ ഫ്യൂച്ചർ മൂവ്മെന്റ് എന്ന പ്രസ്ഥാനത്തിന് ഗ്രേറ്റ രൂപം നൽകുന്നത്. കാലവസ്ഥാ വ്യതിയാനത്തിനെതിരായ ഗ്രേറ്റയുടെ ആശയങ്ങൾ ആഗോള പ്രശസ്തി നേടിയെടുത്തു.
ഗ്രേറ്റയുടേയും പ്രസ്ഥാനത്തിന്റെയും ആശയങ്ങൾ മുതലെടുത്ത് നിരവധി കമ്പനികളും വ്യക്തികളും വ്യാജപ്രചരണങ്ങളും പണപ്പിരിവുകളും നടത്തുന്ന സാഹചര്യത്തിലാണ് പേറ്റന്റെടുക്കാൻ നിർബന്ധിതയായിരിക്കുന്നതെന്ന് ഗ്രേറ്റ ട്വിറ്ററിൽ കുറിച്ചു. വാണിജ്യപരമായ ആവശ്യങ്ങൾക്കുപോലും അനുമതി വാങ്ങാതെ പേരുകൾ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പേറ്റന്റ് ലഭിച്ച ശേഷം ഇത്തരം വ്യാജപ്രചരണങ്ങൾക്കും വ്യക്തികൾക്കുമെതിരെ നിയമനടപടി സ്വീകരിക്കാനാണ് ഗ്രേറ്റയുടെ നീക്കം.
English Summary: Name misused : Greta thunberg files application to trade mark her name
You may also like this video