Web Desk

November 26, 2020, 4:08 pm

ഡല്‍ഹി കലാപം; കുറ്റപത്രത്തില്‍ ഉപമുഖ്യമന്ത്രിയുടെ പേരും

Janayugom Online

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുടെ പേരും അനുബന്ധ കുറ്റപത്രത്തില്‍. കലാപ സമയത്ത് പൊലീസ് നടപടി എടുത്തില്ലെന്ന ആക്ഷേപം ഉയര്‍ത്തി വാര്‍ത്താ സമ്മേളനം നടത്താൻ സിസോദിയ ആവശ്യപ്പെട്ടന്നാണ് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.

ഡല്‍ഹി കലാപം അന്വേഷിച്ച പൊലീസ് സംഘം ഇന്നലെയാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. ജെഎൻയു വിദ്യാര്‍ത്ഥി നേതാക്കളായ ഉമര്‍ ഖാലിദ്, ഷാര്‍ജില്‍ ഇമാം, എന്നിവര്‍ക്കെതിരെയും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. ഉമര്‍ ഖാലിദ്, ഷാര്‍ജില്‍ ഇമാം, ഫെയിസ് ഖാൻ ഉള്‍പ്പെടെ മൂന്നു പേരെ പ്രതികളാക്കി 930 പേജ് വരുന്ന പുതിയ അനുബന്ധ കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചത്.

ENGLISH SUMMARY: name of man­ish sisod­ha includ­ed in Del­hi riot chargesheet

YOU MAY ALSO LIKE THIS VIDEO