Web Desk

March 03, 2021, 1:10 pm

തീവ്രഹിന്ദുത്വ നിലപാടുമായി ബിജെപി; പത്തനംതിട്ട ജില്ലയുടെ പേര് ശബരിമലയെന്നാക്കും

Janayugom Online

യുപി പോലെയുളള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ത്രീവ്ര ഹിന്ദുത്വ വര്‍ഗീയ കാര്‍ഡിറക്കി കളിക്കുന്ന ബിജെപി കേരളത്തിലും അതേ നിറം നല്‍കി വരുന്ന തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ്. സംസ്ഥാനത്തെ ജനങ്ങളുടെ മതേതര‑പുരോഗമന മനസിനെ കണ്ടില്ലെന്നു നടിച്ചുകൊണ്ട് വര്‍ഗീയ കാര്‍ഡ് ഇറക്കി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സിരക്കാന്‍ തന്നെയാണ് ബിജെപി സംസ്ഥാന നേതൃത്വം തുനിഞിരിക്കുന്നത്. തീവ്ര ഹിന്ദുത്വ നിലപാടുമായി ബിജെപി മുന്നോട്ട് പോകുന്നതിന്‍റെ ഭാഗമായിട്ടാണ് മലയോര ജില്ലയായ പത്തനംതിട്ട ജില്ലയുടെ പേര് ‘ശബരിമല’ ജില്ലയെന്നാക്കുമെന്ന് പ്രകടന പത്രികയിൽ പറയുന്നത്.

ആര്‍എസ്എസിന്‍റെ സംഘജില്ലയില്‍ പത്തനംതിട്ട എന്നൊന്നില്ല , ശബരിഗിരി വിഭാഗായിട്ടാണ് അറിയപ്പെടുന്നത്. 1982 നവംബര്‍ 1ന് ല്‍ കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ താലൂക്കുകള്‍ ചേര്‍ത്ത് രൂപീകരിച്ച ജില്ലയാണ് പത്തനംതിട്ട. സംസ്ഥാനത്തെ കോട്ട പോലെ കാത്തു സൂക്ഷിക്കുന്ന സഹപര്‍വതത്തിന്‍റെ മടിത്തത്തിലെ ജില്ലയാണ് പത്തനംതിട്ട. തമിഴ്നാടുമായി കിഴക്കേ അതിനു പങ്കിടുന്ന ഈ ജില്ലയുടെ പകുതിയിലധികവും വനഭൂമിയാണ്. മതേതരത്വത്തിന് പേരു കേട്ട ഈ ജില്ലിയില്‍ വര്‍ഗീയതയുടെ വിഷവിത്ത് വിതക്കാനാണ് ബിജെപിയുടെ ശ്രമം. ഹിന്ദുത്വത്തിന് ഊന്നൽ നൽകിക്കൊണ്ടാണ് ബിജെപി പ്രകടന പത്രികയ്ക്ക് രൂപം നൽകിയിരിക്കുന്നത്. ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കുമെന്നും പ്രകടന പത്രികയിൽ ബിജെപി പറയുന്നു. മദ്രസാ വിദ്യാഭ്യാസ മാതൃകയിൽ ഹിന്ദു മതപഠനത്തിന് സർക്കാർ സഹായം നൽകുമെന്നും മലബാർ കലാപത്തിലെ ഇരകളുടെ പിൻതുടർച്ചക്കാർക്ക് പെൻഷനും സ്മാരകവും അനുവദിക്കുമെന്നും പറയുന്നു.ലൗ ജിഹാദ് തടയാൻ യുപി മാതൃകയിൽ നിയമ നിർമ്മാണം കൊണ്ടുവരുമെന്ന വാഗ്ദാനവുമായി ബിജെപി പ്രകടന പത്രിക ഒരുങ്ങുന്നു. ശബരിമലയിൽ ആചാര അനുഷ്ഠാനം സംരക്ഷിക്കാൻ പ്രത്യേക നിയമ നിർമ്മാണം നടത്തും.

ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്‍റും, മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനുമായ കുമ്മനം രാജശേഖരന്‍റെ നേതൃത്വത്തിലുള്ള സമിതി പ്രകടന പത്രികയ്ക്ക് അന്തിമ രൂപം നൽകുന്നത്വിശ്വാസത്തെ വോട്ടാക്കിമാറ്റാനുള്ള നിർദ്ദേശങ്ങൾക്കാണ് പ്രകടന പത്രികയിൽ ബിജെപി ഊന്നൽ നൽകുന്നത്. യുഡിഎഫ് പ്രഖ്യാപിച്ചത് പോലെ അധികാരത്തിലെത്തിയാൽ ശബരിമലയ്ക്കായി നിയമ നിർമ്മാണം കൊണ്ടുവരുമെന്നതാണ് പത്രികയിലെ പ്രധാന വാഗ്ദാനം. എന്നാൽ കേന്ദ്ര സർക്കാർ എന്ത് കൊണ്ട് ഇതുവരെ നിയമ നിർമ്മാണ് നടത്തയില്ലെന്ന ചോദ്യത്തിന് സുപ്രീം കോടതി അന്തിമ വിധി പറയാത്തതാണ് തടസ്സമെന്നാണ് പ്രകടന പത്രിക സമിതികൺവീനർ കെ.എസ് രാധാകൃഷ്ണൻ പറയുന്നത് സംസ്ഥാനത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ലൗ ജീഹാദ് വിഷയത്തിലും പ്രകടന പത്രികയിൽ നിർദ്ദേശങ്ങളുണ്ട്. യുപി അടക്കമുള്ള സംസ്ഥാനങ്ങളുടെ മാതൃകയിൽ ലൗ ജിഹാദ് തടയാൻ പ്രത്യേക നിയമം കൊണ്ടുവരുമെന്നാണ് സമിതി പറയുന്നത്.

ENGLISH SUMMARY: name of pathanamthit­ta will be shift­ed to sabari­mala says bjp

YOU MAY ALSO LIKE THIS VIDEO