9 April 2024, Tuesday

Related news

March 13, 2024
March 12, 2024
March 4, 2024
February 19, 2024
January 1, 2024
December 27, 2023
December 25, 2023
December 24, 2023
December 22, 2023
December 20, 2023

കോവിഡിന്റെ പേരിടല്‍ പ്രക്രിയക്ക് രാജ്യവിദ്വേഷം മുതല്‍ അക്ഷരമാലവരെ

Janayugom Webdesk
December 3, 2021 12:20 pm

കോവിഡിന്റെ പുതിയ വകഭേദത്തിന് ഒമിക്രോണ്‍ എന്ന വിളിച്ചു തുടങ്ങിയതിനെ തുടര്‍ന്ന് വൈറസുകളുടെ പേരിടല്‍ പ്രക്രിയ ചര്‍ച്ച ചെയ്യപ്പെടുകയാണ്. രാജ്യങ്ങളോടും വംശങ്ങളോടുമുള്ള വിദ്വേഷവും അക്ഷരമാലകളുമാണ് പലപ്പോഴും വൈറസ് പേരിടലിനെ സ്വാധീനിക്കുന്നതെന്നാണ് പുതിയ നിഗമനം. ഒന്നാം ലോകമഹായുദ്ധകാലത്ത് പടര്‍ന്നുപിടിച്ച ഇന്‍ഫ്ലുവന്‍സയ്ക്ക് സ്പാനിഷ് ഫ്ലു എന്ന പേരുവന്നത് ഇതിനുദാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. യുഎസില്‍ നിന്നാണ് ഉത്ഭവിച്ചതെങ്കിലും കണ്ടെത്തിയത് സ്പെയിനിലായിരുന്നു. അതുകൊണ്ട് ഉത്ഭവ സ്ഥാനം തെറ്റിദ്ധരിപ്പിക്കുന്നതിനായി സ്പാനിഷ് ഫ്ലു എന്ന പേരിടുകയായിരുന്നുവെന്നാണ് പാരിസ് സര്‍വകലാശാലയിലെ വിയാല ഗോഡ്ഫ്രോയുടെ അഭിപ്രായം. 

കൊറോണ വൈറസിന്റെ കാര്യത്തിലും ഇതുപോലെ പേരിടുന്നതിനുള്ള ശ്രമങ്ങളുണ്ടായി. യുഎസ് പ്രസിഡന്റായിരുന്ന ഡൊണള്‍ഡ് ട്രംപും കൂട്ടരും ആദ്യം മുതല്‍ തന്നെ വിഹാന്‍ വൈറസ്, ചൈനീസ് ഫ്ലൂ എന്നും ഒരു പരിധികൂടി കടന്ന് കുങ് ഫ്ലൂ എന്നും വരെ പ്രചരിപ്പിക്കുവാന്‍ ശ്രമിച്ചത് ചൈനയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. അദൃശ്യ എതിരാളിയെ ലോകത്തിന് മുന്നില്‍ കുറ്റപ്പെടുത്തുകയെന്നതായിരുന്നു ഇതിലൂടെ ട്രംപ് ലക്ഷ്യം വംച്ചത്. എന്നാല്‍ കൊറോണ വൈറസിന് ട്രംപ് ഉള്‍പ്പെടെ പ്രചരിപ്പിച്ച പേരു വരാതിരിക്കുവാന്‍ കാരണമായത് 2015ല്‍ ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നോട്ടുവച്ച നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു. ഏതെങ്കിലും സാമൂഹ്യ, സംസ്കാര, മേഖല, തൊഴില്‍, തദ്ദേശ വിഭാഗങ്ങളെ കുറ്റപ്പെടുത്തുന്ന വിധത്തിലാകരുത് പുതിയ വൈറസുകളുടെ പേര് കണ്ടെത്തല്‍ എന്നായിരുന്നു പ്രസ്തുത നിര്‍ദ്ദേശം.

കോവിഡ് വകഭേദങ്ങള്‍ അക്ഷരങ്ങളിലും അക്കങ്ങളിലും തിരിച്ചറിയുവാന്‍ ശ്രമിച്ചതും ആ പേരുകളില്‍ അരിയപ്പെടുന്നും അതുകൊണ്ടായിരുന്നു. പുതിയ വകഭേദമായ ഒമിക്രോണിന്റെ കാര്യത്തിലും നേരത്തേ യുറോപ്പില്‍ ഉണ്ടായിരുന്നുവെങ്കിലും കണ്ടെത്തിയത് ആഫ്രിക്കയിലായിരുന്നു എന്നതിനാല്‍ ആ രാജ്യത്തിന്റെ പേരില്‍ പ്രചരിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടായിരുന്നു. എങ്കിലും ഗ്രീക്ക് അക്ഷലമാല ഉപയോഗിച്ച് ഒമിക്രോണ്‍ എന്ന് ഡബ്ല്യുഎച്ച്ഒ പേരിടുകയായിരുന്നു.
eng­lish summary;naming process of the virus has been under dis­cus­sion since the new vari­ant of covid was called Omicron
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.