25 April 2024, Thursday

Related news

February 3, 2024
November 26, 2023
October 17, 2023
September 28, 2023
March 6, 2023
January 19, 2023
September 30, 2022
September 30, 2022
September 26, 2022
July 22, 2022

68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം വിതരണം ചെയ്തു: രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങി നഞ്ചിയമ്മ

Janayugom Webdesk
ന്യൂഡല്‍ഹി
September 30, 2022 6:36 pm

68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് ചടങ്ങിലെ മുഖ്യാതിഥി. മികച്ച സംവിധായകന്‍ ഉള്‍പ്പെടെ 8 പുരസ്‌കാരങ്ങളാണു മലയാളത്തിനുള്ളത്. മികച്ച നടനുള്ള പുരസ്‌കാരം സൂര്യയും, നടിക്കുള്ള പുരസ്‌കാരം അപർണാ ബാലമുരളിയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് ഏറ്റുവാങ്ങി.

മികച്ച സംവിധായകനുള്ള പുരസ്‌കാരം സച്ചിക്ക് പകരം ഭാര്യ സിജി സച്ചി പുരസ്‌കാരം ഏറ്റുവാങ്ങി. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം മലയാളത്തിന്റെ സ്വന്തം നഞ്ചിയമ്മ ഏറ്റുവാങ്ങി. നഞ്ചിയമ്മയുടെ പേര് വായിച്ചപ്പോള്‍ സദസ്സില്‍ നിന്ന് കയ്യടികള്‍ ഉയര്‍ന്നു.  വൈകിട്ട് 5ന് വിജ്ഞാൻ ഭവനിലാണ് ചടങ്ങുകൾ നടന്നത്.

Eng­lish Sum­ma­ry: nan­jiyam­ma receives nation­al film award
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.