March 21, 2023 Tuesday

Related news

December 20, 2022
December 16, 2022
December 11, 2022
December 9, 2022
November 29, 2022
November 18, 2022
November 17, 2022
November 17, 2022
November 12, 2022
November 7, 2022

കാലാവസ്ഥവ്യതിയാനം സ്വാഭാവികം; ഗ്രെറ്റയ്ക്ക് പ്രതിയോഗിയായി നവോമി സൈബിറ്റ്

Janayugom Webdesk
March 3, 2020 3:26 pm

ഗ്രെറ്റ വിരുദ്ധ, കാലാവസ്ഥാ വിരുദ്ധ പ്രവർത്തകയായി ഏറെ ശ്രദ്ധനേടുകയാണ് ജർമ്മനിയിൽ നിന്നുള്ള പത്തൊൻപതുകാരി നവോമി സൈബിറ്റ്. വൈറ്റ് നാഷണലിസത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കാലാവസ്ഥാ വ്യതിയാന നിഷേധികളെ പിന്തുണയ്ക്കുന്ന ആളെന്ന് വ്യക്തമാക്കിയാണ് നവോമി ശ്രദ്ധാകേന്ദ്രമാകുന്നത്. കാലാവസ്ഥാ വ്യതിയാനം എന്നൊന്നില്ല എന്നതുതന്നെയാണ് ഇവരുടെ പ്രധാന വാദം. എന്നാല്‍ അമിതമായി ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നത് ആഗോള താപനത്തിന് കാരണമാകുന്നുവെന്ന വസ്തുത അവള്‍ അംഗീകരിക്കുകയും, പക്ഷെ, ശാസ്ത്രജ്ഞരും മാധ്യമങ്ങളും അതിന്റെ ആഘാതം ‘അമിതമാക്കി’ ചിത്രീകരിക്കുകയാണെന്നും നവോമി സ്ഥാപിക്കുന്നു.

2015ൽ വെറും 14 വയസുമാത്രം പ്രായമുള്ള നവോമി രാഷ്ട്രീയ വിഷയങ്ങളിൽ പുലർത്തിയിരുന്ന അമിത താല്പര്യം തിരിച്ചറിഞ്ഞ അമ്മ അവളെ പ്രോത്സാഹിപ്പിക്കുകയും രാഷ്ട്രീയപരിപാടികളിൽ പങ്കെടുപ്പിക്കുകയും ചെയ്തു. തുടർന്ന് കാലാവസ്ഥ, ഫെമിനിസം തുടങ്ങിയ പ്രത്യേക വിഷയങ്ങളിൽ നവോമിയെടുക്കുന്ന നിലപാടുകളും അത് ജനങ്ങളിലേക്ക് എത്തിക്കാനുള്ള അവളുടെ കഴിവിനെയും തിരിച്ചറിഞ്ഞ അമ്മ യു ട്യൂബ് ചാനൽ തുടങ്ങാനും പ്രോത്സാഹനം നൽകി. നിലവിൽ നവോമിയുടെ യുട്യൂബ് ചാനലിന് 6 ലക്ഷത്തിലധികം സബ്സ്‌ക്രൈബർമാരാണുള്ളത്. പരിസ്ഥിതിവാദിയായ ഗ്രെറ്റയുടെ യുട്യൂബ് ചാനലിന് ഒന്നര ലക്ഷത്തോളം സബ്സ്ക്രൈബർമാർ മാത്രമാണുള്ളത്.

യു ട്യൂബ് ചാനലിലൂടെ നവോമിയുടെ കഴിവ് തിരിച്ചറിഞ്ഞ ഹാർട്ട് ലാൻഡ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേധാവി ആർതർ ടൈലർ നവോമിക്ക് സ്ഥാപനത്തിൽ ജോലി നൽകുകയായിരുന്നു. ഹാർട്ട് ലാൻഡ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആർതർ ബി റോബിൻസൺ സെന്റർ ഓൺ ക്ലൈമറ്റ് ആന്റ് എൺവയോൺമെന്റൽ പോളിസി എന്ന യാഥാസ്ഥിതിക ചിന്താധാരയുടെ ഭാഗമാണ് നിലവിൽ നവോമി സൈബിറ്റ്. ‘ക്ലൈമറ്റ് റിയലിസത്തിന്റെ’ സന്ദേശങ്ങള്‍ അവളുടെ തലമുറയുമായി ആശയവിനിമയം നടത്തുകയെന്നതാണ് പ്രധാന ജോലി. ‘ആഗോള കുത്തക മാധ്യമങ്ങളുടെ പ്രിയപ്പെട്ട യുവ കാലാവസ്ഥാ പ്രവര്‍ത്തകയായ ഗ്രെറ്റ തൻബെർഗിൽ നിന്ന് വ്യത്യസ്തമായി നിങ്ങളെ പരിഭ്രാന്തരാക്കാതെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ആളാണ്‌ നവോമിയെന്ന് അവളുടെ സംഘടന അഭിപ്രായപ്പെടുന്നു.

2019 ൽ സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തി ഫോറത്തിൽ സംസാരിച്ചിരുന്ന ഗ്രെറ്റ തൻബെർഗ് കാലാവസ്ഥ മുന്‍പൊന്നുമില്ലാത്തത്രയും വലിയ വെല്ലുവിളി നേരിടുന്ന സമയമാണിതെന്നും, ലോക നേതാക്കളോട് നിങ്ങള്‍ പരിഭ്രാന്തരാകണമെന്നും പറഞ്ഞിരുന്നു. തിങ്ക് ടാങ്ക് അപ്‌ലോഡ് ചെയ്ത സീബിറ്റിന്റെ ഒരു വീഡിയോയിൽ ഗ്രെറ്റയുടെ ഈ നിലപാടിനെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.ഗ്രെറ്റ മുന്നോട്ടു വയ്ക്കുന്ന കാലാവസ്ഥയുമായി ബന്ധപ്പെട്ട ആശങ്കകളെ ‘പരിസ്ഥിതി-വിഷാദം’, ‘പരിസ്ഥിതി-ഉത്കണ്ഠ’ എന്നിങ്ങനെയാണ് നവോമി സൈബിറ്റ് വിശേഷിപ്പിക്കുന്നത്. ‘നിങ്ങളെ ഈ ഗ്രഹത്തിലെ സകല ഊർജ്ജവും വലിച്ചെടുക്കുന്ന അട്ടയായി ചിത്രീകരിക്കുകയാണ് ഗ്രെറ്റ.

അത് നിങ്ങള്‍ ഒരിക്കലും അനുവദിച്ചു കൊടുക്കരുത് നവോമി പറയുന്നു. കാലാവസ്ഥയെന്നുള്ളത് എപ്പോഴും മാറിക്കൊണ്ടിരിക്കും, പക്ഷേ കാലാവസ്ഥാ മാറ്റത്തെ തടയുമെന്നുള്ള പ്രഖ്യാപനങ്ങൾ മണ്ടത്തരമാണെന്നാണ് നവോമിയുടെ പക്ഷം.കാർബൺ ഡൈ ഓക്സൈഡ് പോലുള്ള വസ്തുക്കൾ കാലാവസ്ഥയെ ഇല്ലാതാക്കുമെന്നൊക്കെ മനുഷ്യൻ വെറുതെ കാൽപനികത നിറയ്ക്കുന്നതാണ്. അതേസമയം, കാലാവസ്ഥാ വ്യതിയാനത്തിനെതിരെ അവിശ്വാസങ്ങൾ നിരത്തി യുവാക്കളെ കൂടെക്കൂട്ടാനോ സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തകയായ ഗ്രെറ്റ തൻബർഗിനെതിരെ പ്രവർത്തിക്കുന്ന ഒരാളല്ല താനെന്നുമാണ് നവോമിയുടെ പക്ഷം. കൂടാതെ ഏതെങ്കിലുമൊരു വിഭാഗത്തിന്റെയോ കാലാവസ്ഥാ പ്രവർത്തകരുടേയൊ, ഇനി ഹാർട്ട്‌ലാൻഡിന്റെയോ സ്വന്തമായിട്ടുള്ള പാവയല്ല താനെന്നും തന്റെ അഭിപ്രായങ്ങളാണ് തുറന്നു പറയുന്നതെന്നും നവോമി തുറന്നടിച്ചു. നിലവിൽ കാലാവസ്ഥാനുകൂലികളുടെ, പുരോഗമനവാദികളുടെ, ഗ്രെറ്റ വിരുദ്ധരുടെ, വെള്ളക്കാരുടെ പ്രതീക്ഷയായി മാറിയിരിക്കുകയാണ് നവോമി.

Eng­lish Sum­ma­ry: Nao­mi seibt the anti greta

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.