September 26, 2022 Monday

Related news

September 14, 2022
September 13, 2022
September 12, 2022
August 30, 2022
August 22, 2022
August 22, 2022
August 20, 2022
August 19, 2022
August 17, 2022
August 9, 2022

നാരദ കേസ്: വാദം കേള്‍ക്കുന്നതില്‍നിന്ന് ഒരു ജഡ്ജി കൂടി പിന്മാറി

Janayugom Webdesk
ന്യൂഡൽഹി
June 22, 2021 9:28 pm

ബംഗാളിൽ വിവാദമായ നാരദ കേസിലെ വാദം കേള്‍ക്കുന്നതില്‍നിന്ന് ഒരു ജഡ്ജി കൂടി പിന്മാറി. കൊൽക്കത്ത സ്വദേശിയായ അനിരുദ്ധ ബോസാണ് നാരദ കോഴക്കേസ് കേൾക്കുന്ന ബെഞ്ചിൽ നിന്നും പിന്മാറിയത്. കേസ് സംബന്ധിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജി, നിയമമന്ത്രി മൊലോയ് ഘട്ടക് എന്നിവരുടെ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് പിന്മാറ്റം.

ബെഞ്ചിലെ മറ്റൊരു ജഡ്ജിയായ ഹേമന്ത് ഗുപ്ത രജിസ്ട്രാറോട് കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. ജസ്റ്റിസ് വിനീത് ശരൺ നയിക്കുന്ന ബെഞ്ച് മമതാ ബാനർജിയുടെ ഹര്‍ജി പരിഗണിക്കും.

നാരദ കേസ് വിചാരണ ബംഗാളിന് പുറത്തേക്ക് മാറ്റണമെന്ന സിബിഐയുടെ അപേക്ഷയിൽ ബംഗാൾ മുഖ്യമന്ത്രിയും നിയമമന്ത്രിയും അവരുടെ ഭാഗം കേൾക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജിയായിരുന്നു സുപ്രീംകോടതി പരിഗണിച്ചത്.

ബംഗാൾ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബംഗാളിൽ അരങ്ങേറിയ അക്രമസംഭവങ്ങളെ സംബന്ധിച്ച കേസിൽ നിന്ന് കൊൽക്കത്ത സ്വദേശിനിയായ ജസ്റ്റിസ് ഇന്ദിര ബാനർജി നേരത്തേ പിന്മാറിയിരുന്നു.

Eng­lish sum­ma­ry: Nara­da case folllowup

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.