October 1, 2022 Saturday

Related news

August 12, 2022
August 11, 2022
August 11, 2022
August 10, 2022
August 6, 2022
August 6, 2022
July 22, 2022
July 4, 2022
May 15, 2022
January 28, 2022

Narco Analysis- സെക്രട്ടറിയേറ്റിനു മുന്നില്‍ ഐഎസ്ഐഎസ് പതാകയ്ക്ക് തീകൊളുത്തുന്ന ചിത്രം : സത്യം ഇതാണ്

Janayugom Webdesk
January 5, 2021 7:04 pm

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സെക്രട്ടറിയേറ്റിനു മുന്നില്‍ ഐഎസ്ഐഎസ് പതാകയ്ക്ക് തീകൊളുത്തുന്ന ബജ്രംഗ് ദള്‍ നേതാവിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. കേരളാ സര്‍വകലാശാലിയലെ വിദ്യാര്‍ത്ഥികള്‍ കാമ്പസിനുള്ളില്‍ ഐസ്ഐഎസ് പതാക ഉയര്‍ത്തിയതിനെതിരെയാണ് പതാക കത്തിച്ചതെന്ന അടിക്കുറിപ്പോടെ സംഘവപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുൻപെടുത്ത പഴയ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് വാര്‍ത്താ വെബ്സൈറ്റായ ദി ലോജിക്കല്‍ ഇന്ത്യൻ റിപ്പോര്‍ട്ട് ചെയ്യുന്നു.

2018 ഡിസംബര്‍ 30ന് രാഷ്ട്രീയ ബജ്രംഗ് ദള്‍ സംസ്ഥാന അധ്യക്ഷനായ ശ്രീരാജ് കൈമള്‍ ട്വിറ്ററില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. സിഎച് മുഹമ്മദ് കോയ കോളജിലെ വിദ്യാര്‍ത്ഥികള്‍ ഐസ്ഐഎസ് പതാക ഉയര്‍ത്തിയതിനെതിരെ പ്രതിഷേധമായി സെക്രട്ടറിയേറ്റന് മുന്നില്‍ പതാകയ്ക്ക് തീകൊളുത്തുന്നു എന്ന അടിക്കുറിപ്പോടെയാണ് അന്ന് ഈ ചിത്രം ട്വിറ്ററിലൂടെ ഷെയര്‍ ചെയ്യപ്പെട്ടത്. ബിജെപി നേതാവ് കപില്‍ മിശ്ര അടക്കം ഫോളോവേഴ്സായുള്ള ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ചിത്രം ഷെയര്‍ ചെയ്യപ്പെട്ടത്.

2018ല്‍ സിഎച് മുഹമ്മദ് കോയ കോളജിലെ വിദ്യാര്‍ത്ഥികള്‍ ഐസ്ഐഎസ് പതാക ഉയര്‍ത്തിയോ എന്നത് സംബന്ധിച്ച് ദി ലോജിക്കല്‍ ഇന്ത്യൻ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് വിചിത്രമായ വസ്തുതയാണ്. കോളജിനുള്ളിലെ ചുവരില്‍ ബിൻ ലാദന്റെ ചിത്രം വരച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ഐഎസ് പതാക ഉയര്‍ത്തിയെന്നും സംഘപരിവാര്‍ ചാനലായ ജനം ടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്നത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ എല്ലാം തന്നെ വാര്‍ത്ത ഏറ്റെടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സംഭവത്തിനു പിന്നിലെ സത്യാവസ്ത മറ്റൊന്നാണ്. പ്രമുഖ സിനിമാതാരമായ സലീം കുമാര്‍ കോളജ് സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം അഭിനയിച്ച ചിത്രത്തിലെ കഥാപാത്രത്തെ അനുസ്മരിക്കും വിധം വിദ്യാര്‍ത്ഥികള്‍ എല്ലാം തന്നെ കറുത്ത വസ്ത്രം ധരിച്ചാണ് എത്തിയത്. അന്നത്തെ ആഘോഷ പരിപാടികളുടെ തീം കറുപ്പായിരുന്നുവെന്നും അതിനാല്‍ കറുത്ത വസ്ത്രം ധരിച്ചെത്തണമെന്ന് തന്നോട് വിദ്യാര്‍ത്ഥികള്‍ മുൻകൂട്ടി അറിയച്ചതാണെന്നും സലീം കുമാര്‍ അന്ന് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തെറ്റായ വാര്‍ത്തകള്‍ നല്‍കി ജനങ്ങളെ തെറ്റിധരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പ്രസ്തുത സംഭവത്തിന്റെ സത്യാവസ്ഥ കണക്കിലെടുക്കാതെ സിഎച്ച് മുഹമ്മദ് കോയ കോളജില്‍ ഐസ്ഐഎസ് പതാക ഉയര്‍ത്തിയെന്ന് കാട്ടി പല മുഖ്യധാരാ മാധ്യമങ്ങളും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്ന് ദി ലോജിക്കല്‍ ഇന്ത്യൻ റിപ്പോര്‍ട്ട് ചെയ്യുന്നു.
<block­quote class=“twitter-tweet”>
<p dir=“ltr” lang=“en”>Terror mod­ules hoist­ed ISIS flag in CH Mohd Koya Memo­r­i­al col­lege, Ker­ala. And we replied stinget ablaze ISIS flag in front of Ker­ala sec­re­tari­at. Any avt of ter­ror­ism will be ques­tioned and defeat­ed. Jai Shri Ram. <a href=“https://t.co/kQk9Db5THv”>pic.twitter.com/kQk9Db5THv</a></p>
— Sreer­aj Kaimal (@SreerajKaimal1) <a href=“https://twitter.com/SreerajKaimal1/status/1079218116540932097?ref_src=twsrc%5Etfw”>December 30, 2018</a></blockquote>
<script async src=“https://platform.twitter.com/widgets.js” charset=“utf‑8”></script>

Eng­lish Sum­ma­ry : ISIS Flag Controversy

You may also like this video :
<iframe src=“https://www.youtube.com/embed/5U6y9mTlBPo” width=“560” height=“315” frameborder=“0” allowfullscreen=“allowfullscreen”></iframe>

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.