Web Desk

October 02, 2020, 4:33 pm

കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ഭീഷണിയായ ഈ ‘ഭീകരജീവി’ ആര്? നാര്‍ക്കോ അനാലിസിസ്

Janayugom Online

മനുഷ്യരെ കടിച്ചു കീറുന്ന ഭീകരജീവിയുടെ ചിത്രവും വീഡിയോയുമാണ് ഇപ്പോള്‍ ഉത്തരേന്ത്യയിലെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ വൈറല്‍. ഈ ജീവിയുടെ ഭീകരകൃത്യങ്ങളും നേരില്‍കണ്ടവരുടെ സാക്ഷിവിവരണവും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കര്‍ഷകരും പൊതുജനങ്ങള്‍ക്കും അപകടകാരിയായ ഈ മൃഗത്തിന്റെ പിടിയില്‍ നിന്ന് രക്ഷനേടാനുളള മുന്നറിയിപ്പ് സന്ദേശങ്ങളാണ് പ്രചരിക്കുന്നവയില്‍ അധികവും.

വാട്സാപ്പില്‍ പ്രചരിക്കുന്ന ഈ ചിത്രത്തിന്റെയും വീഡിയോയുടെയും സത്യാവസ്ഥ പുറത്തു കൊണ്ടു വന്നിരിക്കുകയാണ് ആള്‍ട് ന്യൂസ് എന്ന പോര്‍ട്ടല്‍. ചിത്രത്തില്‍ പ്രചരിക്കുന്ന വിചിത്രരൂപി ഉണ്ടെങ്കിലും അത് ജീവനുളളതല്ല. ലൈറ മഗാനുക്കോ എന്ന ഇറ്റാലിയൻ കലാകാരി സിലിക്കണില്‍ നിര്‍മ്മിച്ച രൂപമാണത്.

ഈനാംപേച്ചിയെയും മനുഷ്യനെയും അടിസ്ഥാനമാക്കി 2018 ല്‍ നിര്‍മിച്ച രൂപമാണ് ഇപ്പോള്‍ ഇന്ത്യയില്‍ വ്യാപകമായി പ്രചരിക്കുന്ന ഭീകരജീവി. ഇത്തരം നിരവധി സിലിക്കണ്‍ കലാസൃഷ്ടികളുടെ ചിത്രങ്ങളും വീഡിയോകളും മഗാനുക്കോയുടെ ഇൻസ്റ്റഗ്രാം പേജിലും ഫേസ്ബുക്ക് പേജിലും കാണാം. ഇവയുടെ വില്‍പ്പനയും നടത്താറുണ്ട്.

ENGLISH SUMMARY: Nar­co analy­sis : Pho­tos of Ital­ian art­work viral as ‘dan­ger­ous ani­mal’ lurk­ing farms at night

YOU MAY ALSO LIKE THIS VIDEO