രാജ്യത്ത് ഹിന്ദു മുസ്ലിം സംഘർഷം സൃഷ്ടിക്കാനാണ് നരേന്ദ്ര മോഡിയും അമിത് ഷായും ശ്രമിക്കുന്നത്: കനയ്യ കുമാർ

Web Desk

ഔറംഗാബാദ്

Posted on January 29, 2020, 8:38 pm

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കേന്ദ്ര മന്ത്രി അമിത് ഷാക്കുമെതിരെ തുറന്നടിച്ച് സിപിഐ നേതാവും ജെഎൻയൂ മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റുമായ കനയ്യ കുമാർ. രാജ്യത്ത് ഹിന്ദു മുസ്ലിം സംഘർഷം സൃഷ്ടിക്കാനാണ് ഇരുവരും ശ്രമിക്കുന്നതെന്ന് കനയ്യ പറഞ്ഞു. എൻആർസിക്കും സിഎഎക്കുമെതിരെ മഹാരാഷ്ട്രയിലെ പർഭാനി ജില്ലയിലെ പാത്രിയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഗുജറാത്ത് തെരഞ്ഞെടുപ്പ് സമയത്ത് മോദിയും ഷായും ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ സംഘർഷങ്ങൾ സൃഷ്ടിച്ചിരുന്നു. ഇപ്പോൾ അവർ രാജ്യത്തും ഇതേ തന്ത്രമാണ് സ്വീകരിക്കുന്നത്. പൗരന്മാർ മതപരമായ സംഘർഷങ്ങൾ മാറ്റിനിർത്തി തൊഴിലില്ലായ്മയെക്കുറിച്ചും സമ്പദ്‌വ്യവസ്ഥയുടെ മോശം അവസ്ഥയെക്കുറിച്ചും സർക്കാരിനെ ചോദ്യം ചെയ്യണം”-കനയ്യകുമാർ പറഞ്ഞു.

നിലവിൽ രാജ്യത്തുള്ള പ്രശ്നങ്ങളെക്കുറിച്ച് ആരെങ്കിലും സർക്കാരിനെ ചോദ്യം ചെയ്താൽ അദ്ദേഹത്തിന്റെ പൗരത്വത്തെക്കുറിച്ച് മറു ചേദ്യം വരുമെന്നും കനയ്യ പറഞ്ഞു. പൗരത്വം നൽകുന്നതിന് പകരം അത് ജനങ്ങളിൽ നിന്ന് തട്ടിയെടുക്കുകയാണെന്നും കനയ്യകുമാർ പറഞ്ഞു.

Eng­lish sum­ma­ry: Naren­dra modi and Amit Sha try to make hin­du mus­lim riot in India says Kanaya kumar

YOU MAY ALSO LIKE THIS VIDEO