ബിജെപിയില്‍ ചേരാന്‍ മോഡി ആവശ്യപ്പെട്ടെന്ന് എ പി അബ്ദുള്ളക്കുട്ടി

Web Desk
Posted on June 24, 2019, 12:36 pm

ബിജെപിയില്‍ ചേരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ക്ഷണിച്ചെന്ന് എ പി അബ്ദുള്ളക്കുട്ടി. മോഡിയുമായി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായേയും അബ്ദുള്ള കുട്ടികാണും. അതിനുശേഷം മാധ്യമങ്ങളെകാണുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് ഫലം    ബിജെപിക്ക് അനുകൂലമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വാതോരാതെ പുകഴ്ത്തി സോഷ്യല്‍മീഡിയയില്‍പോസ്റ്റിട്ടതോടെയാണ് അബ്ദുള്ളകുട്ടി വിവാദത്തിലായത്. അബ്ദുള്ളകുട്ടിയെ അപ്പോള്‍ത്തന്നെ ചില കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിക്കുകയും ചെയ്തു. എന്നാല്‍ ഇത്തരത്തില്‍പ്രതികരിച്ച വിഎം സുധീരനടക്കമുള്ള നേതാക്കളെ അധിക്ഷേപിച്ചാണ് അബ്ദുള്ളകുട്ടി തന്‍റെ വ്യതിചലനസ്വഭാവം പ്രകടമാക്കിയത്. അപ്പോള്‍ത്തന്നെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പല്ലി രാമചന്ദ്രന്‍ അബ്ദുള്ള കുട്ടിയെതള്ളിപ്പറഞ്ഞു. ഇതിലും പതറാതെ നിന്നതോടെ  അബ്ദുള്ള ക്കുട്ടി മറുകണ്ടംചാടുമെന്ന് ഉറപ്പായതാണ്.  ആ വിലയിരുത്തല്‍ ശരിവയ്ക്കുന്ന നീക്കമാണ് ഇപ്പോള്‍ ഉണ്ടായത്.

വടക്കന്‍കേരളത്തിലേക്ക് ഇറക്കാന്‍പറ്റിയ ഒരു കരുവായാണ് അബ്ദുള്ള കുട്ടിയെ ബിജെപി ഗണിച്ചിരിക്കുന്നതെന്ന അഭ്യൂഹം ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ നീക്കം. ഒരു പാര്‍ട്ടിഘടകത്തെ നിയന്ത്രിക്കുന്ന ആളോ,വലിയ ജനപിന്തുണ നിലനിര്‍ത്തുന്ന ആളോ അല്ലാതിരുന്നിട്ടും അബ്ദുള്ളക്കുട്ടി ബിജെപിക്ക് വിലപ്പെട്ടവനാകുന്നത് അദ്ദേഹം പ്രതിനിധീകരിക്കുന്ന മതസംസ്കാരം മൂലമാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. അബ്ദുള്ളകുട്ടിയെ മുസ്ലിം വിഭാഗപ്രീണനത്തിന് അഖിലേന്ത്യാതലത്തിലുള്ള  ഒരു കരുവായി മോ‍ഡിയും അമിത്ഷായും കണ്ടുകഴിഞ്ഞുവെന്നതാണ് നിലവിലെ  നീക്കങ്ങളിലൂടെ വ്യക്തമാകുന്നത്.

You May Also Like This: