ഇന്ത്യയെ സ്നേഹിക്കുന്നവർക്ക് മോഡിയെ അംഗീകരിക്കാനാവില്ല : കാനം
Janayugom Webdesk
December 23, 2019 9:43 pm
കൊച്ചി : ഇന്ത്യയെ സ്നേഹിക്കുന്ന ഒരാൾക്കും മോഡിയെ അംഗീകരിക്കാനാവില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എറണാകുളം ജില്ലാ കൗണ്സിലിന്റആഭിമുഖ്യത്തില് കളമശ്ശേരിയിൽ നിന്നും എറണാകുളത്തേക്ക് നടത്തിയ സേവ് കോൺസ്റ്റിറ്റ്യൂഷൻ മാര്‍ച്ചിന്റെ സമാപന സമ്മേളനം രാജേന്ദ്രമൈതാനിക്ക് സമീപം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ തലമുറ മോഡിയിൽ നിന്നും പുതിയ തലമുറ തിരിച്ചു നടന്നു തുടങ്ങിയിരിക്കുന്നുവെന്നതിന്റെ തെളിവാണ് രാജ്യത്തിൻറെ പ്രധാന കാമ്പസുകളിൽ നിന്നും വിദ്യാർത്ഥികളും യുവാക്കളും കേന്ദ്രസർക്കാരിനിതിരെ തെരുവിൽ ഇറങ്ങിയിട്ടുള്ള പ്രക്ഷോഭം തെളിയിക്കുന്നത്. എന്നിട്ടും പൊതുയോഗങ്ങളിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളാണ് മോഡിയും കൂട്ടരും നടത്തുന്നതെന്നും കാനം പറഞ്ഞു.
ജാർഖണ്ഡ് നിയമസഭയിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ ജാർഖണ്ഡ് മുക്തി മോർച്ച മഹാസംഘ്യത്തിന് ഭൂരിപക്ഷം നേടാനായത് രാജ്യത്ത് ബി ജെ പി ക്കൊപ്പം നിന്നിരുന്ന ജനങ്ങൾ മോഡിക്കെതിരെ പ്രതികരിക്കാൻ തയ്യറായതിന്റെ ഫലമാണ്. ഇത്തരത്തിൽ രാജ്യമെമ്പാടും കേന്ദ്ര സർക്കാരിനെതിരെ പൊതുവികാരം ഉയർന്നുകഴിഞ്ഞിട്ടുണ്ട്. പൗരത്വ ഭേദഗതി ബില്ലിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കുവാനും ഭരണഘടനയും മതനിരപേക്ഷതയും തകർക്കാനാണ് മോഡി പരിശ്രമിക്കുന്നത്. ഈ ദേശീയ പശ്ചാത്തലത്തിൽ ഭരണഘടന സംരക്ഷിക്കാൻ വിപുലമായ പ്രക്ഷോഭം വളർന്നുവരികയാണ്. സി പി ഐ യും ഇടതുപക്ഷവും മതനിരപേക്ഷ പ്രസ്ഥാനങ്ങളെല്ലാം ഇത്തരം പോരാട്ടത്തിൽ അണിനിരക്കുമ്പോൾ കക്ഷി രാഷ്ട്രീയം മറന്ന് യോജിപ്പിന്റെ സന്ദേശം ജനങ്ങൾക്ക് നൽകാൻ എല്ലാ പ്രസ്ഥാനങ്ങളും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സുപ്രധാന നിയമങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കാതെ ജനാധിപത്യപരമായ സംവാദങ്ങളും ചർച്ചകളും ഒഴിവാക്കി ജനങ്ങളുടെമേൽ ജനവിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിക്കുന്ന മോഡി നയം രാജ്യത്തിന് അപകടമാണ്. ഇതിനെതിരെ എൻ ഡി എ യിലെ ഘടക കക്ഷികൾ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു.കൂടിയാലോചനകളില്ലാതെ തീരുമാനം നടപ്പാക്കുന്നതിനാൽ ജനം എതിരായിത്തുടങ്ങിയെന്ന തിരിച്ചറിവിൽ എൻ ഡി എ യോഗം വിളിക്കണമെന്നും ഒപ്പമുള്ള കക്ഷികൾ പലതും ആവശ്യപ്പെട്ടിട്ടുള്ളതും അതാണ് വ്യക്തമാക്കുന്നത്. പൗരത്വ ഭേദഗതി ബിൽ നടപ്പാക്കില്ലെന്നു ബി ജെ പി ക്ക് ഒപ്പമുള്ള പഞ്ചാബ്, ഒറീസ, ബീഹാർ ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകളും നിലപാട് പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. കുടിയേറ്റക്കാരുടെ വിഷയത്തിൽ എന്ത് നിലപാട് കൈക്കൊള്ളണമെന്ന ആശങ്കയിൽ ലോകരാഷ്ട്രങ്ങൾ മുന്നോട്ട് പോകുമ്പോഴാണ് ഇന്ത്യയിൽ നിലവിലുള്ള നിയമങ്ങൾക്ക് ഭേദഗതി വരുത്തി ഒരു വിഭാഗത്തെമാത്രം പൗരത്വ പട്ടികയിൽ നിന്നും ഒഴിവാക്കാൻ ആർ എസ് എസ് അജണ്ട നടപ്പാക്കുന്നത്.
പൗരത്വത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കാനുള്ള മോഡി സർക്കാർ നയം ഇന്ത്യയുടെ ഭരണഘടനാ തകർക്കുന്നതും ജനങ്ങളുടെ ഐക്യത്തെ ശിഥിലമാക്കുന്നതുമാണ്. ഇതിനെതിരെ വലിയ പ്രക്ഷോഭമാണ് വളർന്നു വരുന്നത്.അതിനാൽ മോഡി ഈ ബിൽ പിൻവലിക്കാൻ തയ്യാറാകണമെന്നും കാനം ആവശ്യപ്പെട്ടു. സി പി ഐ ജില്ലാ സെക്രട്ടറി പി രാജു അധ്യക്ഷത വഹിച്ചു. പ്രഫ കെ അരവിന്ദാക്ഷൻ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ എൻ സുഗതൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി സി സൻജിത്ത് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ കെ അഷ്റഫ്, കമല സദാനന്ദൻ, എം ടി നിക്സൺ, ബാബു പോൾ , എസ് ശ്രീകുമാരി തുടങ്ങിയവർ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.