12 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 12, 2024
September 11, 2024
September 11, 2024
September 10, 2024
September 9, 2024
September 9, 2024
September 8, 2024
September 5, 2024
September 4, 2024
September 3, 2024

മോഡി ഭരണം തൂത്തെറിയാന്‍ ഇടതു മതേതര മുന്നേറ്റം യാഥാര്‍ത്ഥ്യമാകണം: ഡി രാജ

ജയ്സണ്‍ ജോസഫ്
വിജയവാഡ
October 14, 2022 10:59 pm

എതിര്‍ക്കുന്നവരെ തീവ്രവാദികളും രാജ്യദ്രോഹികളും അര്‍ബന്‍ നക്സലുകളുമായി ചിത്രീകരിച്ച് ഉന്മൂലനം ചെയ്യുന്ന മോഡി ഭരണകൂടത്തെ തൂത്തെറിയാന്‍ ഇടതു മതേതര ജനാധിപത്യ പുരോഗമനശക്തികളുടെ കൂട്ടായ മുന്നേറ്റം യാഥാര്‍ത്ഥ്യമാകണമെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. എതിര്‍ ശബ്ദമുയര്‍ത്തിയ എത്രയോ പേരെയാണ് മോഡിയും കൂട്ടരും ജയിലില്‍ അടച്ചിരിക്കുന്നത്. അത്തരത്തില്‍ നക്സല്‍ ബന്ധമാരോപിച്ച് ജയിലില്‍ അടച്ച ജി എന്‍ സായിബാബയെ കുറ്റവിമുക്തനാക്കിയുള്ള വിധിയുണ്ടായിരിക്കുന്നു. ഇത് മോഡി സര്‍ക്കാരിനേറ്റ തിരിച്ചടിയാണ്. ഇത്രയും കാലം അദ്ദേഹത്തെ ജയിലില്‍ അടച്ചതിന് എന്ത് പരിഹാരമാണ് മോഡിക്ക് നല്കാനാവുകയെന്ന് രാജ ചോദിച്ചു.

വൈവിധ്യങ്ങളുടെ രാജ്യമായ ഭാരതത്തെ ഏകമാന സ്വഭാവത്തിലേക്ക് നയിക്കുകയാണ് ബിജെപി സര്‍ക്കാര്‍. ജനാധിപത്യവും മതേതര സങ്കല്പങ്ങളും ഇല്ലാതാക്കി. ഭരണഘടനയെയും പാര്‍ലമെന്റിനെയും നോക്കുകുത്തികളാക്കി. രാജ്യത്തിന് പ്രത്യാശ ചെങ്കൊടി മാത്രമാണ്. ചെങ്കൊടിക്കു പിന്നില്‍ അണിനിരക്കുന്നവര്‍ വളരുമ്പോള്‍ ചെങ്കൊടി ഭാവിയെന്ന് ബോധ്യപ്പെടുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയെ താഴെയിറക്കുകയാണ് ഇന്നത്തെ ഇന്ത്യയുടെ പ്രാഥമിക ഉത്തരവാദിത്തം. മോഡി സർക്കാരിനെ പുറത്താക്കാൻ ഇടതുപക്ഷ ജനാധിപത്യ പാർട്ടികളുടെയും മതേതര ശക്തികളുടെയും ഐക്യം അനിവാര്യമാണ്.

ബിജെപിയുടെയും ആർഎസ്എസിന്റെയും പ്രത്യയശാസ്ത്രവുമായി മുന്നേറുന്ന നരേന്ദ്ര മോഡി സർക്കാർ രാജ്യത്തെ നശിപ്പിക്കുകയാണ്. ബിജെപിയുടെയും ആർഎസ്എസിന്റെയും മതഭ്രാന്തൻ പ്രവണതകൾ മൂലം രാജ്യം ഭീഷണി നേരിടുകയാണ്. എല്ലാ മേഖലകളിലും കേന്ദ്രസർക്കാർ പരാജയപ്പെട്ടു. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ഹനിക്കുകയും ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കുകയും ചെയ്യുന്നു. രാജ്യത്ത് ദരിദ്രരും ദുർബലരുമായ ജനവിഭാഗങ്ങൾ വര്‍ധിക്കുകയും അവർക്ക് പ്രയോജനപ്പെടുന്ന പദ്ധതികളും ക്ഷേമപദ്ധതികളും ഉപേക്ഷിക്കുകയുമാണ് മോഡി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Naren­dra Modi gov­ern­ment is destroy­ing the country
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.