Friday
22 Feb 2019

നരേന്ദ്ര മോഡി ചൈനയിലേയ്ക്ക്

By: Web Desk | Saturday 9 June 2018 11:55 AM IST

ന്യൂഡല്‍ഹി: 18-ാമത് ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍റെ രണ്ട് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൈനയിലേക്ക് തിരിച്ചു. ചൈനീസ് പ്രസിഡണ്ട് ഷീ ജിന്‍ പിങുമായി അദ്ദേഹം ചര്‍ച്ച നടത്തും.
മോഡിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അ്ക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനാകും ചര്‍ച്ചയില്‍ ഇരുനേതാക്കളും ഊന്നല്‍ നല്‍കുക. കഴിഞ്ഞ മാസം വൂഹാനില്‍ ഇരുവരും അനൗദ്യോഗികമായിചര്‍ച്ച നടത്തിയിരുന്നു.

ഈ കൂടിക്കാഴ്ച്ചയില്‍ എടുത്ത തീരുമാനങ്ങള്‍ എത്രത്തോളം നടപ്പാക്കിയെന്ന് ഇരുനേതാക്കളും ഇന്ന് പരിശോധിക്കും. ഭീകരതക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന് ഷാങ്ഹായ് ഉച്ചകോടി വേദിയാകും.