December 6, 2023 Wednesday

Related news

December 4, 2023
December 3, 2023
December 3, 2023
December 2, 2023
November 27, 2023
November 19, 2023
November 6, 2023
November 5, 2023
November 3, 2023
November 2, 2023

നരേന്ദ്രമോഡി നുണകളുടെ കലവറക്കാരന്‍: മന്ത്രി പി പ്രസാദ്

Janayugom Webdesk
ആലപ്പുഴ
October 8, 2021 8:23 pm

നുണകളുടെ കലവറക്കാരനും പാചകക്കാരനുമാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. എഐവൈഎഫ് ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘപരിവാറുകാരുടെ അന്നദാതാക്കള്‍ കുത്തക മുതലാളിമാരാണ്. ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണയെന്നോണമാണ് കര്‍ഷകരെ ദ്രോഹിക്കുന്ന കാര്‍ഷിക നിയമം കേന്ദ്രസര്‍ക്കാര്‍ പാസാക്കിയത്. ബിജെപി നേതൃനിരയെപോലും ബോധ്യപ്പെടുത്താന്‍ കഴിയാത്ത നിയമമാണിതെന്ന് കാലം തെളിയിക്കുന്നു. ജാതിയുടേയും മതത്തിന്റേയും ഭാഗത്തല്ലാതെ ജീവിതത്തിന്റെ കളങ്ങളില്‍ മുന്നോട്ട് പോകാനാകാതെ ബുദ്ധിമുട്ടിലാണ് ഈ നിയമം മൂലം രാജ്യത്തെ കര്‍ഷകര്‍.

നുണകളെ മാത്രം പ്രഹവിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭമാണ് രാജ്യത്ത് ഉയരുന്നത്. അസത്യം മാത്രം വിളയിക്കുന്ന ഭരണകൂടം സ്വന്തം ജനതയെ എങ്ങനെ കൊന്നൊടുക്കാമെന്നാണ് ചിന്തിക്കുന്നത്. സ്ഥാനങ്ങള്‍ക്കും പദവിക്കും പിന്നാലെ പോകുന്നവരല്ല എഐവൈഎഫുകാരെന്ന് ചരിത്രം വിളിച്ചുപറയുന്നു. എഐസിസി ആസ്ഥാനത്ത് എന്തുകിട്ടുമെന്ന് തിരക്കിപ്പോകുന്നത് എഐവൈഎഫുകാരുടെ പാരമ്പര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലകളിലെ രാഷ്ട്രീയത്തില്‍ ഇല്ലാതിരുന്നവര്‍ക്ക് ചരിത്രം അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. ഇന്നലെകളില്‍ രാജ്യത്ത് സ്ഥാനം ഇല്ലാതിരുന്നു എന്നതാണ് സംഘപരിവാര്‍ നേരിടുന്ന പ്രതിസന്ധിയെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് സി എ അരുണ്‍കുമാര്‍ അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ എസ് ജയൻ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ആർ സജിലാൽ മുഖ്യപ്രഭാഷണം നടത്തി. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ പി വി സത്യനേശൻ, എം കെ ഉത്തമന്‍, ദീപ്‌തി അജയകുമാർ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജി കൃഷ്ണപ്രസാദ്, എ ഐ വൈ എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി എസ് എം ഹുസൈന്‍, ജില്ലാ സെക്രട്ടറി ടി ടി ജിസ്‌മോന്‍, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ ശോഭ, എ ഐ ടി യു സി ജില്ലാ സെക്രട്ടറി വി മോഹൻദാസ്, സിപിഐ മണ്ഡലം സെക്രട്ടറി വി പി ചിദംബരൻ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി അസ്‍ലം ഷാ, എ ഐ വൈ എഫ് നേതാക്കളായ സോണി വി പി, ബോബി ശശിധരന്‍, പി ആര്‍ രതീഷ്, ഉണ്ണി ജെ വാര്യത്ത്, സനൂപ് കുഞ്ഞുമോന്‍, ബൈരഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു. എം കണ്ണൻ നന്ദി പറഞ്ഞു.

Eng­lish Sum­ma­ry : Min­is­ter P Prasad on Naren­dra modi 

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.