Web Desk

ന്യൂഡല്‍ഹി

May 05, 2021, 3:29 pm

വാക്‌സിന്‍ പാഴാക്കിയില്ല; കേരളത്തിലെ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Janayugom Online

കേരളത്തിലെ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി. സംസ്ഥാനത്തിന് കിട്ടിയ വാക്‌സിന്‍ പാഴാക്കാതെ ഉപയോഗിച്ചുവെന്ന മുഖ്യമന്ത്രിയുടെ ട്വീറ്റ് ഉദ്ധരിച്ചാണ് പ്രധാനമന്ത്രിയുടെ അഭിനന്ദനം. കേന്ദ്രത്തില്‍ നിന്ന് ലഭിച്ച വാക്സീനിലെ ഒരു തുള്ളി പോലും പാഴാക്കാതെയാണ് കേരളത്തില്‍ ചെലവാക്കിയതെന്ന് മുഖ്യമന്ത്രി ഇന്നലെ വിശദമാക്കിയിരുന്നു.

കേന്ദ്ര സർക്കാരിൽ നിന്നും 73,38,860 ഡോസുകളാണ് കേരളത്തിന് ലഭിച്ചത്. എന്നാൽ 74,26, 164 ഡോസുകള്‍ കേരളം കുത്തിവച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഓരോ വാക്സിൻ വൈലിനകത്തും പത്തു ഡോസ് കൂടാതെ വേയ്സ്റ്റേജ് ഫാക്റ്റർ എന്ന നിലയ്ക്ക് ഒരു ഡോസ് അധികമുണ്ടായിരിക്കും. വളരെ സൂക്ഷ്മതയോടെ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ചതിനാൽ ഈ അധിക ഡോസ് കൂടെ നൽകാൻ കേരളത്തിന് സാധിച്ചു. അതുകൊണ്ടു മാത്രം 31, 5580 ഡോസ് വാക്സിൻ കൂടെ നമ്മുടെ പക്കൽ ഇനിയും ബാക്കിയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Eng­lish summary:Narendra modi prais­es health work­ers in Kerala

You may also like this video: