ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ചാല്‍ തനിക്കെതിരെയുള്ള പണതട്ടിപ്പ് കേസ് പിന്‍വലിക്കാമെന്നും ഇന്ത്യയിലേക്ക് സുരക്ഷിതമായി മടങ്ങിയെത്താനുള്ള സൗകര്യമൊരുക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തതായി വിവാദ മതപ്രഭാഷകന് സാകിര്‍ നായിക്. ശനിയാഴ്ച സാകിര്‍ നായിക് പുറത്തിറക്കിയ വീഡിയോയിലുടെയാണ് ഇക്കാര്യം പറഞ്ഞത്.സെപ്തംബറില്‍ സര്‍ക്കാരിന്റെ ഒരു പ്രതിനിധി തന്നെ സമീപിച്ചിരുന്നു. കശ്മീര്‍ വിഷയത്തില്‍ പിന്തുണക്കുകയാണെങ്കിലുള്ള കാര്യങ്ങളെ കുറിച്ച് സംസാരിച്ചു. താന്‍ ആ വാഗ്ദാനങ്ങള്‍ തള്ളിക്കളഞ്ഞെന്ന് സാകിര്‍ നായിക് വീഡിയോയില്‍ പറഞ്ഞു.
മൂന്നര മാസങ്ങള്‍ക്ക് മുമ്പെ, ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ തന്നോട് ഒരു സര്‍ക്കാര്‍ പ്രതിനിധിയുമായി സ്വകാര്യ സന്ദര്‍ശനം നടത്തുന്ന കാര്യം പറഞ്ഞ് സമീപിച്ചു. സെപ്തംബര്‍ നാലാമത്തെ ആഴ്ചയില്‍ പ്രതിനിധി എന്നെ കാണാന്‍ വന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത്ഷായുടേയും നേരിട്ടുള്ള നിര്‍ദേശപ്രകാരമാണ് താനിവിടെ എത്തിയിരിക്കുന്നതെന്നും പറഞ്ഞു’ , സാകിര്‍ നായിക് പറഞ്ഞു.കഴിഞ്ഞ മൂന്ന് വര്‍ഷമായി മലേഷ്യയിലാണ് സാകിര്‍ നായിക്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും ആരോപിച്ച് സാകിര്‍ നായികിന്റെ പേരില്‍ ഇന്ത്യയില്‍ കേസുകളുണ്ട്.
English summary: Narendra Modi promised to save while support article 370 Zakir Naik said
you may also like this video