തള്ള് അതിരു കടന്നു: മോഡിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം

Web Desk
Posted on April 22, 2019, 5:33 pm

മോഡിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ കൂട്ടത്തോടെ ഇറങ്ങിപ്പോയി പ്രവര്‍ത്തകരുടെ പ്രതിഷേധം. മഹാരാഷ്ട്രയിലെ പിംപല്‍ഗോണില്‍ മോഡിയുടെ പ്രസംഗം 15 മിനുറ്റിലെത്തിയപ്പോഴാണ് സംഭവം. ബാലാകോട്ട് ആക്രമണവും ഇന്ത്യയുടെ തിരിച്ചടിയും തന്റെ സര്‍ക്കാര്‍ നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടി പ്രസംഗം കത്തിക്കയറവേയാണ് ജനം കൂട്ടമായി സദസ്സ് വിട്ടത്.

മോഡി സംസാരം തുടര്‍ന്നു കൊണ്ടിരിക്കെ പ്രവര്‍ത്തകര്‍ കൂട്ടമായി ഇറങ്ങിപ്പോവുകയായിരുന്നു. ഇതിന്റെ വീഡിയോ വൈറലാണ്. മോഡിയുടെ തള്ള് കേട്ട് മടുത്തുവരാവാം ഇറങ്ങിപ്പോവുന്നതെന്നാണ് ചിലരുടെ അഭിപ്രായം. മഹാരാഷ്ട്രയിലെ റാലിക്കും ജനപങ്കാളിത്തം കുറവായിരുന്നു.