Web Desk

December 19, 2019, 10:52 am

ഇനി ആ പടിക്കെട്ട് വേണ്ട! മോഡി തട്ടി വീണ അടൽഘട്ടിലെ പടി പൊളിച്ചു നീക്കുന്നു

Janayugom Online

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തട്ടിവീണ കാൺപൂരിലെ ​അടൽഘട്ടിലെ പടി പൊളിച്ചു നീക്കാൻ ഉത്തർപ്രദേശ് സർക്കാരിന്റെ തീരുമാനം.കഴിഞ്ഞ ദിവസമാണ് ഗംഗ നമാമി പദ്ധതിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ പടി തട്ടി പ്രധാനമന്ത്രി വീണത്. കൈകുത്തി വീണ പ്രധാന മന്ത്രിയെ സുരക്ഷ ഉദ്യോഗസ്ഥർ കൈപിടിച്ച് എഴുന്നേൽപ്പിക്കുകയായിരുന്നു. എന്നാലിപ്പോൾ കാൺപൂരിലെ അടൽഘട്ടിലെ പടി പൊളിച്ചു നീക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മറ്റ് പടികളെക്കാൾ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പടിമാത്രമാണ് പൊളിച്ചു പണിയാൻ തീരുമാനിച്ചതെന്ന് ഡിവിഷണൽ കമ്മീഷണർ സുധീർ എം ബോബ്ഡെ വ്യക്തമാക്കി. നിരവധി സന്ദർശകർ ഇതിനു മുമ്രപും പടിതട്ടി വീണിട്ടുണ്ടെന്നും എത്രയും വേഗം പടി പൊളിച്ചു പണിയുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പടികളേക്കാൾ ഉയരം കൂടുതൽ ഇള്ളതിനാലാണ് തട്ടി വീഴുന്നതെന്നും എന്നാൽ പൂജാ സമയങ്ങളിൽ ഇരിക്കുന്നതിനു വേണ്ടിയാണ് ഉയർത്തി പണിതതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

പടിയുടെ ഉയരം കാരണം മുമ്പും നിരവധി സന്ദർശകർ ഇവിടെ തട്ടിവീണിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. കഴിഞ്ഞ ആഴ്ചയാണ് ​ഗം​ഗാനദിയിലെ ജലത്തിന്റെ ശുദ്ധി പരിശോധിക്കുന്നതിന് വേണ്ടിയുള്ള ജലയാത്രയ്ക്ക് ശേഷം മടങ്ങവേ മോദി പടിക്കെട്ടിൽ തട്ടി വീണത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

മറ്റ് പടികളെക്കാൾ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പടി മാത്രമേ പൊളിച്ചു പണിയാൻ ഉദ്ദേശിക്കുന്നുള്ളൂ എന്ന് ഡിവിഷണൽ കമ്മീഷണർ സുധീർ എം ബോബ്ഡെ പറഞ്ഞു. നിരവധി സന്ദർശകരാണ് ഇവിടെ തട്ടി വീഴുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എത്രയും വേ​ഗം പടികളുടെ നിർമ്മാണം പൂർത്തിയാക്കുമെന്നും എല്ലാ പടികളും ഒരേ ഉയരത്തിലാക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ഇവിടെ പൂജ ചെയ്യാനെത്തുന്നവർക്ക് ഇരിക്കുന്നതിന് വേണ്ടിയാണ് ഉയരം കൂടിയ പടി നിർമ്മിച്ചിരുന്നതെന്നും  അദ്ദേഹം പറഞ്ഞു.

you may also like this video