മോഡിക്ക് തുലാഭാരം; ക്ഷേത്രത്തില്‍ എത്തിക്കുന്നത് 112 കിലോ താമരപ്പൂക്കള്‍

Web Desk
Posted on June 07, 2019, 5:02 pm

നാളെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് താമരപ്പൂക്കള്‍ കൊണ്ട് തുലാഭാരം നടത്തും. ഇതിനായി 112 കിലോ താമരപ്പൂക്കള്‍ ക്ഷേത്രത്തില്‍ എത്തിക്കും. ദേവസ്വം ചെയര്‍മാന്‍ കെ ബി മോഹന്‍ ദാസാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

2008 ല്‍ ഗുരുവായൂരില്‍ ദര്‍ശനത്തിന് എത്തിയപ്പോഴും താമരപ്പൂക്കള്‍ കൊണ്ട് തുലാഭാരം നടത്തിയിരുന്നു. അന്ന് കദളിപ്പഴം കൊണ്ടും തുലാഭാരമുണ്ടായിരുന്നു. ഒരു ഉരുളി നെയ്യും മോദി ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിക്കും. മുഴുക്കാപ്പ് കളഭച്ചാര്‍ത്ത് വഴിപാടും നടത്തണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് ദേവസ്വം ചെയര്‍മാന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദര്‍ശന സമയത്ത് ക്ഷേത്രത്തിനകത്തേക്ക് ആര്‍ക്കും പ്രവേശനമില്ല. ദര്‍ശനത്തിന് ശേഷം ബിജെപിയുടെ പൊതുയോഗത്തിലും പങ്കെടുത്തതിന് ശേഷമാകും മടങ്ങുക.

You May Also Like This: