ഇന്ത്യാ സന്ദർശനത്തിനെത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന് മോദി സമ്മാനമായി നൽകുന്നത് പ്രത്യേകതകൾ ഏറെ നിറഞ്ഞ വില പിടിപ്പുള്ള പട്ടു സാരിയെന്ന് റിപ്പോർട്ടുകൾ. ലോകത്തിലെ തന്നെ ഏറ്റവും സങ്കീർണമായ ഡിസൈനുകളോടെ നിർമ്മിക്കുന്ന ഏഴു ലക്ഷം രൂപയോളം വില വരുന്ന പട്ടോള സാരിയാണ് മോദി സമ്മാനിക്കുന്നത്. ഗുജറാത്തിലെ പാട്ടന്‍ നഗരത്തില്‍ ഓര്‍ഡറുകള്‍ അനുസരിച്ച് മാത്രം നിര്‍മ്മിക്കുന്നവയാണ് ഇവ. പട്ടോള സാരിയുടെ പകുതി നെയ്തെടുക്കാന്‍ ആറ് മാസം സമയമെടുക്കും. പന്ത്രണ്ടോളം നെയ്ത്തുകാര്‍ ചേര്‍ന്നാണ് സാരി നെയ്യുന്നത്. യന്ത്രങ്ങളോ കംപ്യൂട്ടര്‍ ഡിസൈനുകളോ പട്ടോള സാരിയുടെ നിര്‍മ്മാണത്തിനായി ഉപയോഗിക്കാറില്ല.
പട്ട് നൂലുകള്‍ സ്വാഭാവിക നിറങ്ങള്‍ ഉപയോഗിച്ച് വര്‍ണം നല്‍കും. ഒരു തരത്തിലുമുള്ള രാസവസ്തുക്കള്‍ ഈ നിറങ്ങളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കാറില്ല. സാരി കീറി നശിക്കുന്ന അവസ്ഥയില്‍പ്പോലും വര്‍ണങ്ങള്‍ മാറിയില്ല എന്നതാണ് ഈ നിറങ്ങളുടെ പ്രത്യേകതയെന്ന് പട്ടോള സാരിയുടെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 500 മുതല്‍ 600 ഗ്രാം പട്ട് നൂലാണ് ഒരു പട്ടോള സാരി നിര്‍മ്മിക്കാന്‍ ആവശ്യമായിട്ടുള്ളത്. ഈ നിറങ്ങള്‍ക്ക് 3000 രൂപയില്‍ അധികം വിലവരും. കിലോയ്ക്ക് 2000 രൂപയോളം വിലവരുന്ന പട്ടുനൂല്‍ ഉപയോഗിച്ചാണ് ഇവ നിര്‍മ്മിക്കുന്നത്. ഏറ്റവും വില കുറഞ്ഞ പട്ടോള സാരിക്ക് ഒന്നര ലക്ഷം രൂപയോളം വില വരും. ഓര്‍ഡര്‍ നല്‍കി ഒരുവര്‍ഷത്തോളം സമയം കഴിഞ്ഞാലാണ് ഇത് ലഭിക്കുക.
English Summary: Narendra modi’s gift to patola saree to milania trump
You also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.