തരൂരിനെ തള്ളി ചെന്നിത്തല: ആര് പറഞ്ഞാലും മോഡിയുടെ ദുഷ്‌ചെയ്തികള്‍ മറച്ചുവയ്ക്കാനാകില്ല

Web Desk
Posted on August 25, 2019, 2:31 pm

തിരുവനന്തപുരം: ശശി തരൂര്‍ എംപിയുടെ നരേന്ദ്ര മോഡി അനുകൂല പ്രസ്താവനയ്‌ക്കെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര് പറഞ്ഞാലും മോദിയുടെ ദുഷ്‌ചെയ്തികള്‍ മറച്ചുവയ്ക്കാനാകില്ല. ജനങ്ങള്‍ക്ക് പൊതുവെ അസ്വീകാര്യമായ നിലപാടാണ് മോദി പിന്തുടരുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ബിജെപി സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് പാര്‍ട്ടി പോരാട്ടം തുടരുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. നരേന്ദ്ര മോദി ശരിയായ കാര്യങ്ങള്‍ പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുമ്‌ബോള്‍ പ്രശംസിക്കണമെന്നായിരുന്നു ശശി തരൂര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്.