തെലങ്കാന മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തീപിടുത്തം

Web Desk
Posted on February 27, 2018, 4:44 pm

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തീപിടുത്തം. ഹെലിക്കോപ്റ്റര്‍  പറന്നുയരുന്നതിനിടെയാണ് തീപിടിച്ചത്. മുഖ്യമന്ത്രിയുടെ ഒാഫീസ് ലഗേജിനാണ് തീപിടിച്ചത്. ഉടന്‍ തന്നെ  സുരക്ഷാ ഉദ്യോഗസ്ഥര്‍ ബാഗ് പുറത്തേക്ക് വലിച്ചെറിഞ്ഞതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.

തീ പിടിക്കാനുണ്ടായ കാരണം വ്യക്തമല്ല, സംഭവത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു.