സുനിത വില്യംസ് ഉള്‍പ്പെടെ ഭാഗമായ ക്രൂ-9 സംഘത്തിന്റെ മടക്കയാത്രയുടെ സമയം പുനക്രമീകരിച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. മാര്‍ച്ച് 18ന് രാവിലെ എട്ടേ കാലോടെ നാല് യാത്രികരും കയറിയ ഡ്രാഗൺ ഫ്രീഡം പേടകത്തിന്റെ വാതിലുകൾ അടയും. തുടര്‍ന്ന് 10.35ഓടെ ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വേർപ്പെടും.
തുടർന്ന് 17 മണിക്കൂറോളം നീളുന്ന യാത്രയ്ക്കുശേഷം 19ന് പുലർച്ചെ 3:27ഓടെയാകും പേടകം ഭൂമിയിലിറങ്ങുക. ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് കടലിലാണ് ഡ്രാഗൺ പേടകം ഇറങ്ങുന്നത്. ഒമ്പത്മാസത്തെ ഇടവേളയ്ക്കുശേഷമാണ് സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിലേക്ക് മടങ്ങിയെത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.