എന്തിന് നമ്മള്‍ അഴുക്കുപുരണ്ട അടിവസ്ത്രം പൊതുമധ്യത്തില്‍ കഴുകണം? സുശാന്തിന്റെ മരണത്തില്‍ തുറന്നടിച്ച് നസ്രുദ്ദീന്‍ ഷാ

Web Desk

ന്യൂഡല്‍ഹി

Posted on August 01, 2020, 9:13 pm

അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്തിന്റെ മരണത്തില്‍ തുറന്നടിച്ച് പ്രശസ്ത നടന്‍ നസ്രുദ്ദീന്‍ ഷാ. ഓരോ ദിവസം കഴിയമ്പോഴും സുശാന്തിന്റെ മരണത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അപക്വമായി വരികയാണെന്നും സുശാന്തിന്റെ ആത്മാവിന് ഇനിയെങ്കിലും ശാന്തി നല്‍കണമെന്നും നസ്രുദ്ദീന്‍ ഷാ പറഞ്ഞു. അനാവശ്യമായ ചര്‍ച്ചകളാണ് സുശാന്തിന്റെ മരണത്തിനുപിറകെ ഉണ്ടാകുന്നതെന്നും നമ്മള്‍ എന്തിനാണ് അഴുക്കുപരണ്ട അടിവസ്ത്രം പൊതുമധ്യത്തില്‍ കഴുകുന്നത്.

ഒരു പ്രത്യേക സിനിമയില്‍ അവസരം ലഭിച്ചില്ലെങ്കില്‍ അവസരം ലഭിച്ചില്ലെന്ന് പരാതിപ്പെടുന്നത് എന്തിനാണ്? നിരവധി അഭിനേതാക്കള്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നില്ല. സിനിമയിലെ പരാതികള്‍ എണ്ണിപ്പെറുക്കി പറഞ്ഞുകൊണ്ടിരുന്നാല്‍ സിനിമയാണ് ഭൂമിയിലേക്കും ഏറ്റവും മോശപ്പെട്ട മേഖലയെന്ന് തോന്നിപ്പോകും. ഏത് മേഖലയിലും ഇങ്ങനെതന്നെയായിരിക്കും എന്നതാണ് വാസ്തവം. ഇപ്പോള്‍ ആവശ്യം സുശാന്തിന്റെ ആത്മാവിന് നിത്യശാന്തി നല്‍കുക എന്നതാണെന്നും നസ്രുദ്ദീന്‍ ഷാ പറഞ്ഞു.

ഫിലിം കംപാനിയന്‍ എന്ന പരിപാടിയില്‍ അനുപമ ചോപ്രയോട് സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രസ്താവന.

 

Sub: Nass­rud­din sha on Sushants death

 

You may like this video also