Web Desk

February 08, 2020, 1:09 pm

ഗൂഗിളിൽ പേര്‌ തിരഞ്ഞാൽ ആദ്യം വരുന്നത്‌ തന്റെ ന ഗ്ന ചിത്രങ്ങളെന്ന് പരാതിയുമായി ദിലീപ്‌ സിനിമയിലെ നായിക

Janayugom Online

താരങ്ങളോടുള്ള ആരാധന കൊണ്ടാണ്‌ മിക്കവരും അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഫോളോ ചെയ്യുന്നത്‌. അത്‌ ചിലപ്പോഴൊക്കെ താരങ്ങൾക്ക്‌ തന്നെ പാരയാവാറുമുണ്ട്‌. താരങ്ങൾ ഗ്ലാമറസ്‌ ഫോട്ടോകൾ പോസ്റ്റു ചെയ്താൽ അതിനു താഴെ സദാചാര കമന്റുകളുമായി വരുന്നവർ നിരവധിയാണ്‌. എന്നാൽ ഇവിടെ വളരെ സീരിയസ്‌ ആയ ഒരു പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്‌ ദിലീപ്‌ ചിത്രത്തിൽ രണ്ടാം നായികയായി അഭിനയിച്ച നടാഷ എന്ന താരം.

ദിലീപ്‌ സിദ്ധിഖ്‌ — ലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ കിംഗ്ലയറിലൂടെയാണ്‌ നടാഷ സൂരി എന്ന മോഡൽ സിനിമാലോകത്തേക്ക് കടന്ന് വന്നത്‌. മുന്‍ ഫെമിന മിസ് ഇന്ത്യ കൂടിയാണ് നടാഷ. 2006 ലാണ് നടാഷ സൂരി ഫെമിനയുടെ മിസ് ഇന്ത്യ ആയി തിരഞ്ഞെടുക്കപ്പെട്ടത്. ചിത്രത്തില്‍ നടാഷ എന്ന പേരിലുള്ള മോഡലിനെയാണ് താരം അവതരിപ്പിച്ചത്. ഇപ്പോഴിതാ തന്റെ പേര് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ ലഭിക്കുന്നത് ന ഗ്ന ചിത്രങ്ങളാണെന്ന് പരാതി നല്കിയാണ് നടി വാര്‍ത്തകളില്‍ നിറയുന്നത്.

നടാഷ സൂരിപരാതിയുമായി സൈബര്‍ സെല്ലിനെ സമീപിച്ചിരിക്കുകയാണ്. തന്റെ പേര് ഗൂഗിളില്‍ തിരഞ്ഞാല്‍ ആദ്യം വരുന്നത് ന ഗ്‌ന ചിത്രങ്ങളാണെന്നാണ് താരത്തിന്റെ പരാതി. നടാഷ സിംഗ് സൂരി എന്ന വ്യാജ അക്കൗണ്ടില്‍ നിന്ന് ബാത്‌റൂമില്‍ നിന്നുള്‍പ്പെടെയുള്ള മുഖം വ്യക്തമാക്കാതെയുള്ള ന ഗ്‌ന ചിത്രങ്ങളാണ് അപ്ലോഡ് ചെയ്യുന്നത്.ഫ്ലിന്‍ എന്ന വ്യക്തിയാണ് അയാളുടെ വ്യാജ അക്കൗണ്ടില്‍ നിന്ന് ഫോട്ടോ പോസ്റ്റ് ചെയ്യുന്നതെന്ന് നടി ആരോപിച്ചു. ഇയാള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

YOU MAY ALSO LIKE THIS VIDEO