Thursday
27 Jun 2019

ഗോഡ്‌സെ രാജ്യസ്‌നേഹി: ബിജെപി നേതാവ് പ്രജ്ഞാ സിംഗ് ഠാക്കൂര്‍

By: Web Desk | Thursday 16 May 2019 4:52 PM IST


ന്യൂഡല്‍ഹി;ഗോഡ്‌സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പിലൂടെ മറുപടിനല്‍കും,  ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന് ബിജെപി നേതാവ് പ്രജ്ഞാ സിംഗ് ഠാക്കൂര്‍. ഹിന്ദു തീവ്രവാദിയാണ് ഗോഡ്‌സെയെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തിന് മറുപടിയായാണ് പ്രജ്ഞാ സിംഗ് ഠാക്കൂര്‍ ഇങ്ങനെ പറഞ്ഞത്. 2008ലെ മാലേഗാവ് സ്ഫോടനത്തില്‍ പ്രധാന പ്രതിയെന്ന് ആരോപിക്കപ്പെട്ടയാളാണ് സാധ്വി പ്രഗ്യ. സ്ഫോടനത്തിൽ ആറ് പേർ മരിക്കുകയും 100ൽ അധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതാണ് അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്.  ബിജെപി കാവി ഭീകരത വളർത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് ആരോപിച്ചു.

സിംങ് മല്‍സരിക്കുന്ന ഭോപ്പാലില്‍ നിന്നുമുള്ള ബിജെപി സ്ഥാനാര്‍ഥിയാണ് പ്രജ്ഞാ സിംഗ് താക്കൂര്‍

അരവാക്കുറിച്ചിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി നാഥുറാം ഗോഡ്സെയാണെന്ന് കമല്‍ ഹാസന്‍ പ്രസ്താവിച്ചത്.

Related News