നവോദയ ദേശീയ ബാസ്‌കറ്റ് ബോള്‍ ചാമ്പ്യൻഷിപ്പ്

Web Desk
Posted on October 06, 2017, 5:12 pm

കണ്ണൂര്‍: നവോദയ ദേശീയ ബാസ്‌കറ്റ്ബോള്‍ ചാമ്പ്യൻഷിപ്പ് ഒന്‍പത് മുതല്‍ 11 വരെ കണ്ണൂരില്‍ നടക്കും. ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ഒമ്പതിന് രാവിലെ 9.30ന് എഡിജിപി ബി. സന്ധ്യ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 14,17,19 വയസുകളിലായി മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. ജൂണിയര്‍ വിഭാഗം മത്സരം വിദ്യാലയ ഗ്രൗണ്ടിലും, സീനിയര്‍ വിഭാഗങ്ങളുടേത് മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലുമാണ് നടക്കുക.11ന് ഉച്ചകഴിഞ്ഞ് മൂന്നിന് മത്സരം സമാപിക്കും. കണ്ണൂര്‍ സര്‍വകലാശാല കായിക വിഭാഗം മേധാവി ഡോ. പി.ടി. ജോസഫ് മുഖ്യാതിഥിയായിരിക്കും. സണ്ണി ജയിംസ്, പി.എസ്. ജീന, ബി. പ്രഭാകര്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും.  ഇന്ത്യയിലെ എട്ട് മേഖലകളില്‍ നിന്നായി 600 ഓളം വിദ്യാര്‍ഥികള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും.  വാര്‍ത്താസമ്മേളനത്തില്‍ കെ. ഗീത, കെ. സതീശന്‍, പി.വി. രാജീവ് കുമാര്‍, സനീഷ് ജോസഫ് എന്നിവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു.

 

rep­re­sen­ta­tion­al image