25 April 2024, Thursday

Related news

February 3, 2024
November 26, 2023
October 17, 2023
September 28, 2023
March 6, 2023
January 19, 2023
September 30, 2022
September 30, 2022
September 26, 2022
July 22, 2022

സംസ്ഥാനത്തെ രണ്ട് പേര്‍ക്ക് മികച്ച വാക്‌സിനേറ്റര്‍മാരുടെ ദേശീയ പുരസ്‌കാരം

Janayugom Webdesk
തിരുവനന്തപുരം
March 4, 2022 7:37 pm

ദേശീയ കോവിഡ് വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി സംസ്ഥാനത്തെ രണ്ട് പേരെ മികച്ച വാക്‌സിനേറ്റര്‍മാരായി തെരഞ്ഞെടുത്തു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ നഴ്‌സിംഗ് ഓഫീസര്‍ ഗ്രേഡ് വണ്‍ പ്രിയ, കണ്ണൂര്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ ജെപിഎച്ച്എന്‍ ഗ്രേഡ് വണ്‍ ടി ഭവാനി എന്നിവരാണ് ദേശീയ തലത്തിലെ പുരസ്‌കാരത്തിന് അര്‍ഹരായത്.

എട്ടിന് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ ഇവര്‍ക്ക് പുരസ്‌കാരം സമര്‍പ്പിക്കും. മികച്ച വാക്‌സിനേറ്റര്‍മാരായി തെരഞ്ഞെടുത്ത പ്രിയയേയും ഭവാനിയേയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് അഭിനന്ദിച്ചു. കോവിഡ് മൂന്നാം തരംഗത്തെ വളരെ വേഗം അതിജീവിക്കാനായതില്‍ വാക്‌സിനേഷന്‍ വിജയത്തിന് വളരെയധികം പ്രാധാന്യമുണ്ട്.

സംസ്ഥാനത്തെ വാക്‌സിനേഷന്‍ വിജയമാക്കിയതിന് പിന്നില്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ആ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരമാണ് ഇവരുടെ പുരസ്‌കാരമെന്നും മന്ത്രി പറഞ്ഞു.

eng­lish sum­ma­ry; Nation­al Award for Best Vac­ci­na­tors for two peo­ple in the state

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.