18 April 2024, Thursday

Related news

February 3, 2024
November 26, 2023
October 17, 2023
September 28, 2023
May 23, 2023
May 23, 2023
March 17, 2023
March 6, 2023
January 19, 2023
September 30, 2022

അഞ്ചു വ്യവസായ പാർക്കുകൾക്ക് ദേശീയ അംഗീകാരം

Janayugom Webdesk
തിരുവനന്തപുരം
October 29, 2021 10:31 pm

വ്യവസായ രംഗത്തെ മികച്ച പ്രകടനത്തിന് കിൻഫ്രയുടെ കീഴിലുള്ള അഞ്ചു പാർക്കുകൾക്ക് ദേശീയ അംഗീകാരം. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച 15 പാർക്കുകളുടെ ഗണത്തിലാണ് കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയം കേരളത്തിലെ അഞ്ചു കിൻഫ്ര പാർക്കുകളെ തെരഞ്ഞെടുത്തത്.

കിൻഫ്ര കളമശ്ശേരി ഹൈടെക് പാർക്ക്, കഴക്കൂട്ടം ഫിലിം ആന്റ് വീഡിയോ പാർക്ക്, പാലക്കാട് മെഗാ ഫുഡ് പാർക്ക്, എറണാകുളം സ്മോൾ ഇൻഡസ്ട്രീസ് പാർക്ക്, കഞ്ചിക്കോട് ടെക്സ്റ്റൈൽ പാർക്ക് എന്നിവയാണ് മികച്ച പാർക്കുകളുടെ പട്ടികയിൽ ഉൾപ്പെട്ടത്. കാക്കനാട് പ്രത്യേക സാമ്പത്തിക മേഖല ഇന്ത്യയിലെ മികച്ച 15 സെസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. പൊതു അടിസ്ഥാന സൗകര്യങ്ങൾ, വിവിധ മേഖലകൾക്ക് പ്രത്യേകമായി ഒരുക്കിയിട്ടുള്ള അടിസ്ഥാന സൗകര്യങ്ങൾ, പരിസ്ഥിതി സുരക്ഷ, ബിസിനസ് സപ്പോർട്ട് സേവനങ്ങൾ എന്നീ വിഭാഗങ്ങളിൽ കിൻഫ്ര പാർക്കുകൾ മികച്ച പ്രകടനം നടത്തിയതായി പാർക്ക് റേറ്റിങ് സിസ്റ്റം വിലയിരുത്തി. 

ബയോ ടെക്നോളജി മെഡിക്കൽ ഉപകരണ നിർമ്മാണം, ഹാൻഡി ക്രാഫ്റ്റ്സ് എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകി കേരളത്തിലെ പാർക്കുകൾ മുന്നേറുന്നതായും റേറ്റിങ് സിസ്റ്റം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. 

യുഎൻ ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് ഓർഗനൈസേഷനും ലോകബാങ്ക് ഏജൻസികളും നിർദ്ദേശിച്ച ആഗോള ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചാണ് ഇൻഡസ്ട്രിയൽ പാർക്ക് റേറ്റിങ് സിസ്റ്റം രാജ്യത്തെ വ്യവസായ പാർക്കുകളെ വിലയിരുത്തുന്നത്. രാജ്യത്തൊട്ടാകെയുള്ള 449 പാർക്കുകളുടെയും അത്രയും തന്നെ സോണുകളുടെയും പ്രവർത്തനങ്ങളാണ് മന്ത്രാലയം വിലയിരുത്തിയത്.

Eng­lish Sum­ma­ry : nation­al award for indus­tri­al parks in kerala

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.