20 April 2024, Saturday

Related news

April 17, 2024
February 20, 2024
February 15, 2024
February 10, 2024
January 29, 2024
January 11, 2024
January 8, 2024
January 5, 2024
January 1, 2024
December 31, 2023

കെ പോൾ തോമസിന് ദേശീയ അവാർഡ്

Janayugom Webdesk
കൊച്ചി
October 13, 2021 6:54 pm

പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (പിഎഫ്ആർഡിഎ) ഏർപ്പെടുത്തിയ അടൽ പെൻഷൻ യോജന ബിഗ് ബിലീവേഴ്സ് (എബിബി) 3.0 ൽ മികച്ച എം. ഡിക്കുള്ള ദേശീയ പുരസ്കാരം ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എം. ഡിയും സി. ഇ. ഒ യുമായ കെ പോൾ തോമസിന്. വിരമിക്കലിനു ശേഷവും സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലേക്കെത്തിക്കാൻ പി എഫ് ആർ ഡി എ ലക്ഷ്യമിടുന്നു. അതിന്റെ ഭാഗമായി ഇന്ത്യയിലുടനീളം ബോധവത്കരണ പരിപാടികളും അടൽ പെൻഷൻ യോജന, നാഷണൽ പെൻഷൻ സ്കീം എന്നിവയെക്കുറിച് ജനങ്ങൾക്ക് അവബോധം നല്കാൻ ഒരു സമർപ്പിത പരിശീലന ഏജൻസിയും പിഎഫ്ആർഡിഎ എംപാനൽ ചെയ്തിട്ടുണ്ട്. കൂടാതെ പെൻഷൻ ലഭിക്കാത്ത എല്ലാ തലങ്ങളിലുമുള്ള ജനങ്ങളെയും വാർദ്ധക്യ പെൻഷനിൽ ഉൾപ്പെടുത്തുന്നതിന് രാജ്യ വ്യാപകമായുള്ള പ്രചാരണമാണ് അടൽ പെൻഷൻ യോജനയിലൂടെ പി. എഫ്. ആർ. ഡി. എ നടത്തുന്നത്. തിങ്കളാഴ്ച ചെന്നൈയിൽ നടന്ന ചടങ്ങിൽ ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസിന് വേണ്ടി ഇസാഫ് ബാങ്ക് ചെന്നൈ റീജിയണൽ ഹെഡ് കെ. മുത്തുവള്ളിയപ്പൻ പി. എഫ്. ആർ. ഡി. എ ചെയർമാൻ സുപ്രതീം ബന്ദോപാധ്യായയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.

Eng­lish Sum­ma­ry: Nation­al Award for K. Paul Thomas

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.