29 March 2024, Friday

Related news

February 24, 2024
February 16, 2024
February 13, 2024
February 10, 2024
February 9, 2024
January 20, 2024
January 18, 2024
January 13, 2024
January 11, 2024
January 9, 2024

കെഎസ്ആർടിസിക്ക് ദേശീയ പുരസ്കാരം

Janayugom Webdesk
തിരുവനന്തപുരം
April 8, 2022 10:43 pm

കേന്ദ്ര സർക്കാരിന് കീഴിലുള്ള പെട്രോളിയം കൺസർവേഷൻ റിസർച്ച് അസോസിയേഷൻ ഏർപ്പെടുത്തിയ സാക്ഷം ദേശീയ പുരസ്കാരം കെഎസ്ആർടിസിക്ക് ലഭിച്ചു. 3000 ബസുകളിൽ കൂടുതൽ ഓപ്പറേറ്റ് ചെയ്യുന്ന സംസ്ഥാന ഗതാഗത കോർപ്പറേഷൻ ( റൂറൽ ) വിഭാഗത്തിൽ 2020- 21 വർഷത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് ഇന്ധനക്ഷമതാ പുരോഗതി കൈവരിച്ചതിനുള്ള ദേശീയ തലത്തിലുള്ള രണ്ടാം സ്ഥാനമാണ് കെഎസ്ആർടിസി കരസ്ഥമാക്കിയത്. മൂന്ന് ലക്ഷം രൂപയും ട്രോഫിയുമാണ് പുരസ്കാരം. ഈ മാസം 11 ന് ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയിൽ നിന്നും കെഎസ്ആർടിസി പുരസ്കാരം ഏറ്റുവാങ്ങും.

കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം കൺസർവേഷൻ റിസർച്ച് അസോസിയേഷൻ പെട്രോളിയം ഉൽപ്പന്നങ്ങളുടെ സംരക്ഷണത്തിനായി നടത്തുന്ന ബോധവത്കരണത്തിന്റെ ഭാഗമായി സംരക്ഷൻ ക്ഷമത മഹോത്സവ് എല്ലാവർഷവും നടത്തി വരുന്നുണ്ട്. ഈ വർഷം സാക്ഷം 2022 ന്റെ ഭാഗമായി രാജ്യത്തെ സംസ്ഥാന പൊതുഗതാഗത കോർപ്പറേഷനുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി മികച്ച ഇന്ധന ക്ഷമത കൈവരിക്കുന്ന ഗതാഗത കോർപ്പറേഷനുകൾക്കാണ് ദേശീയ തലത്തിൽ ഈ പുരസ്കാരം നൽകുന്നത്.

Eng­lish Sum­ma­ry: Nation­al Award for KSRTC

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.