അയോധ്യ കേസ്: ഇന്ന് സുപ്രീം കോടതി പരിഗണിക്കും

Web Desk
Posted on January 10, 2019, 8:36 am

ലക്നൗ: അയോധ്യ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കേസിൽ എന്നുമുതൽ തുടർച്ചായായ വാദം കേൾക്കണമെന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനായുള്ള ആവശ്യം  സജീവമാകുന്നതിനിടെയാണ് കേസ് സുപ്രീം കോടതി പരിഗണിക്കുന്നത്.