Web Desk

കൊൽക്കത്ത

January 18, 2020, 10:29 pm

ദേശീയ പൗരത്വ പട്ടിക: യുവാവ് കുടുംബത്തെ പരിക്കേൽപ്പിച്ച് സ്വയം മുറിവേൽപ്പിച്ചു

Janayugom Online

ദേശീയ പൗരത്വ പട്ടികയിൽ നിന്നും പുറത്താകുമെന്ന് ഭയന്ന് പശ്ചിമ ബംഗാൾ സ്വദേശി കുടുംബത്തെ കുത്തി പരിക്കേൽപ്പിച്ച് സ്വയം ദേഹം മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പശ്ചിമ ബംYoung man injuresഗാൾ സ്വദേശി താഹിറുദ്ദീൻ എന്ന 34 വയസ്സുകാരനാണ് കുടുംബത്തെ കുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. അപകടനില തരണം ചെയ്ത താഹിറുദ്ദീൻ എൻആർഎസ് മെഡിക്കൽ ആശുപത്രിയിൽ പരിചരണത്തിലാണ്. ദേശീയ പൗരത്വ പട്ടിക പ്രഖ്യാപിച്ചതിന് ശേഷം താഹിറുദ്ദീൻ മാനസികമായി പ്രയാസത്തിലായിരുന്നു.

താഹിറുദ്ദീന്റെ മേൽ നിരവധി കുത്തേറ്റ പരിക്കുകളുണ്ടായിരുന്നതായും ഡോക്ടർമാർ നിർദ്ദേശം നൽകാതെ അദ്ദേഹവുമായി സംസാരിക്കാൻ സാധിക്കില്ലായെന്നും പൊലീസ് പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ദേശീയ പൗരത്വ നിയമവും, പൗരത്വ പട്ടികയും പാസാക്കിയതിനെ തുടർന്ന് താഹിറുദ്ദീൻ മാനസികമായി പ്രയാസത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. പൗരത്വ നിയമത്തിനെതിരായ സമരങ്ങളിൽ താഹിറുദ്ദീൻ പങ്കെടുത്തിരുന്നതായും ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ലായിരുന്നെന്നും ബന്ധു പറഞ്ഞതായി നാഷണൽ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.

Eng­lish sum­ma­ry: Nation­al Cit­i­zen­ship List: Young man injures his fam­i­ly and injures himself

you may also like this video