ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പാക്കും : അമിത് ഷാ

Web Desk
Posted on November 20, 2019, 3:02 pm

ന്യൂഡൽഹി: ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ വിഷയത്തിൽ ഒരു മതവിഭാഗത്തിൽപ്പെട്ടവരും പരിഭ്രമിക്കേണ്ടെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു.

അസമിൽ പൗരത്വ രജിസ്റ്റർ തയ്യാറാക്കിയപ്പോൾ 19 ലക്ഷം പേരാണ് അതിൽ നിന്ന് പുറത്തായത്. 3.28 കോടി പേർ അപേക്ഷിച്ചപ്പോൾ ഇത്രയും പേർ പട്ടികയിൽ നിന്ന് പുറത്തായത് വലിയ വിവാദങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും വഴിവെച്ചിരുന്നു.

പൗരത്വ രജിസ്റ്റർനടപ്പിലാകുമ്ബോൾ അതിൽ നിന്ന് പുറത്താകുന്നവർക്ക് പ്രാദേശികാടിസ്ഥാനത്തിൽ രൂപീകരിക്കുന്ന ട്രൈബ്യൂണലുകളെ സമീപിക്കാനാകുമെന്നും അമിത് ഷാ പറഞ്ഞു. അസമിൽ ഇത്തരം ട്രൈബ്യൂണലുകളിൽ അപേക്ഷ നൽകാൻ കഴിയാത്തവർക്ക് പണം നൽകി സംസ്ഥാന സർക്കാർ സഹായിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.