12 October 2024, Saturday
KSFE Galaxy Chits Banner 2

നാഷണൽ സിവിൽ സർവീസ് ചാമ്പ്യൻഷിപ്പ്: കേരള ടീമിന് മെഡൽ നേട്ടം

Janayugom Webdesk
കോഴിക്കോട്
March 28, 2022 4:33 pm

ഡൽഹിയിൽ നടന്ന നാഷണൽ സിവിൽ സർവീസ് ചാമ്പ്യൻഷിപ്പിൽ, വനിതാ ടീം ചെസ്സിൽ കേരളാ ടീം സ്വർണ്ണ മെഡൽ നേടി. ഫിഡേറേറ്റഡ് താരങ്ങളായ ഷീന ഇ (ജൂനിയർ അക്കൗണ്ടന്റ് ജില്ലാ ട്രഷറി കണ്ണൂർ), സുധ പി (വില്ലേജ് ഓഫീസർ, കുറുമ്പത്തൂർ, മലപ്പുറം), നയൻതാര ആർ (ജില്ലാ വിദ്യാഭ്യാസ ഓഫീസ്, പാലക്കാട്, എന്നിവരും ചിത്ര മഹാദേവൻ (വിദ്യാഭ്യാസ ഉപ ഡയറക്ടർ ഓഫീസ്, കോട്ടയം), ഗായത്രി കെ (ഡെപ്യൂട്ടി തഹസിൽദാർ, കോഴിക്കോട് താലൂക്ക്), ശ്രീജ ഡി കെ( സെക്രട്ടേറിയറ്റ്) എന്നിവരായിരുന്നു ടീമംഗങ്ങൾ. ടീമിന്റെ മാനേജർ റോസ് മേരിയും കോച്ച് ഗുലാബ് കുമാറുമായിരുന്നു. ബോർഡ് പ്രൈസ് ഇനത്തിലും ഷീന. ഇ, സുധ പി, നയൻതാര എന്നിവർ ഗോൾഡ് മെഡലിന് അർഹരായി.

ഫിഡേ റേറ്റഡ് താരങ്ങളായ ശ്രീജിത്ത് (സെക്രട്ടേറിയറ്റ്) ഗോപകുമാർ (കേരള ഹൈക്കോടതി ) നിസാം ( ജെഎഫ് സി എം, പേരാമ്പ്ര കോടതി ), അരുൺ കുമാർ(ടാഗോർ വിദ്യാനികേതൻ, കണ്ണൂർ ), പ്രിനീഷ് കുമാർ (വയനാട് കലക്ട്രേറ്റ് ), മുരളി (ആർട്സ് ആന്റ് സയൻസ് കോളേജ്, കിനാനൂർ കരിന്തളം ) എന്നിവരടങ്ങിയ പുരുഷ ടീം വെങ്കല മെഡലും കരസ്ഥമാക്കിയത് കേരളത്തിന് ഇരട്ടിമധുരമായി. ഒഡിഷ, കർണാടക, ഛത്തീസ്ഗഡ് ടീമിനോട് ജയിച്ച കേരള വനിതകൾ, അവസാന റൗണ്ടിൽ ആന്ധ്രാപ്രദേശ് ടീമിനോട് പൊരുതി ജയിച്ചാണ് കിരീടമണിഞ്ഞത്.

eng­lish summary;National Civ­il Ser­vice Cham­pi­onship: Ker­ala team wins medal

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.