23 April 2024, Tuesday

Related news

April 21, 2024
April 21, 2024
April 20, 2024
April 19, 2024
April 15, 2024
April 15, 2024
April 7, 2024
April 6, 2024
April 3, 2024
April 1, 2024

രാജ്യത്ത് 24 മണിക്കൂറിനിടെ 36,500 കോവിഡ് രോഗികള്‍; 524 മരണം

Janayugom Webdesk
ന്യൂഡല്‍ഹി
August 19, 2021 10:43 am

രാജ്യത്തെ കോവിഡ് രോഗികള്‍ കുറയുന്നു. കോവിഡ് രോഗികളുടെ ആഴ്ചതോറുമുള്ള ശരാശരി 34,965ല്‍ എത്തി. കഴിഞ്ഞ അഞ്ചു മാസത്തിനിടെയുള്ള ഏറ്റവും കുറവ് ദേശീയ ശരാശരിയാണിത്. കഴിഞ്ഞ അഞ്ചു മാസത്തിനിടെ ഇത് ആദ്യമായാണ് ആഴ്ചതോറുമുള്ള ശരാശരി 35000 ല്‍ താഴെ എത്തുന്നത്. ആഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ ഇത് 40000നും മുകളില്‍ ആയിരുന്നു.

കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ പുതുതായി 36,500 കോവിഡ് രോഗികളെ രജിസ്റ്റര്‍ ചെയ്തു. ഒരാഴ്ച മുമ്പ് ഇത് 41649 ആയിരുന്നു. കോവിഡ് രോഗികള്‍ ഇന്ത്യയില്‍ കുറയുന്നതായി കേന്ദ്ര ആരോഗ്യവകുപ്പ് പത്രകുറിപ്പില്‍ പറഞ്ഞു. രാജ്യത്തെ രോഗികളുടെ 21427 പേരും കേരളത്തില്‍ നിന്നുമാണ്. ഇത് ഇന്ത്യയിലെ കോവിഡ് രോഗികളുടെ 59 ശതമാനം വരും.

സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റിയും രാജ്യത്തെ ശരാശരിയെക്കാളും മുകളിലാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തില്‍ ടി പി ആ‌ര്‍ 15 ശതമാനത്തിനു മുകളില്‍ രേഖപ്പെടുത്തി. 5132 കേസുകളുമായി മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ള സംസ്ഥാനങ്ങളില്‍ രണ്ടാമത്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 524 പേര്‍ കോവിഡ് കാരണം മരിച്ചു. 179 മരണങ്ങളുമായി കേരളവും 158 മരണങ്ങളുമായി മഹാരാഷ്ട്രയുമാണ് ഇവിടെയും മുന്നില്‍ നില്‍ക്കുന്നത്.

Eng­lish Sum­ma­ry : Nation­al covid sta­tis­tics 19082021

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.