19 March 2024, Tuesday

ദേശീയ ഗെയിംസ്: മെഡല്‍കൊയ്ത്ത് തുടര്‍ന്ന് കേരളം

Janayugom Webdesk
അഹമ്മദാബാദ്
October 3, 2022 10:18 pm

ദേശീയ ഗെയിംസില്‍ മെഡല്‍കൊയ്ത്ത് തുടര്‍ന്ന് കേരളം. വനിതാ വിഭാഗം ലോങ് ജമ്പില്‍ കേരളത്തിന്റെ നയന ജെയിംസിന് സ്വര്‍ണം. മറ്റൊരു കേരള താരമായ ശ്രുതിലക്ഷ്മിക്കാണ് ഈയിനത്തിൽ വെങ്കലം. 6.33 മീറ്റ‍ർ ദൂരം ചാടിയാണ് നയന സ്വര്‍ണമെടുത്തത്. ശ്രുതി ലക്ഷ്മി 6.24 മീറ്റ‍ർ ചാടി. വനിതകളുടെ റോവിങ് കോക്സ്ഡ് എയ്റ്റില്‍ സ്വര്‍ണം തുഴഞ്ഞെടുത്ത് കേരളം. ആര്‍ച്ച, അലീന ആന്റോ, ദേവപ്രിയ, അരുന്ധതി, റോസ് മരിയ ജോഷി, വര്‍ഷ. അശ്വതി, മീനാക്ഷി, ആര്യ ഡി നായര്‍ എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം സമ്മാനിച്ചത്. 6:35.0 മിനിറ്റിലാണ് ഫിനിഷ് ചെയ്തത്.

വനിതാ ബാസ്‌ക്കറ്റ് ബോള്‍ ത്രീ ഓണ്‍ ത്രീയില്‍ കേരളം വെള്ളി നേടി. ഫൈനലിൽ തെലങ്കാനയോട് 17–13ന് പരാജയപ്പെട്ടതോടെയാണ് വെള്ളിയിലൊതുങ്ങിയത്. ഫെന്‍സിങ്ങില്‍ മെഡല്‍ വേട്ട തുടര്‍ന്ന് കേരളം. വനിതകളുടെ ഫോയില്‍ വിഭാഗത്തില്‍ ആവേശം നിറഞ്ഞ മത്സരത്തിനൊടുവില്‍ വെള്ളി മെഡലാണ് കേരളം സ്വന്തമാക്കിയത്. ഫൈനലില്‍ മണിപ്പൂരിനോട് 41–45നാണ് കേരളം തോറ്റത്. ഫെന്‍സിങ്ങില്‍ കേരളത്തിന്റെ നാലാം മെഡലാണിത്. എച്ച് എസ് പ്രണോയ്, ട്രീസ ജോളി എന്നീ അന്താരാഷ്ട്ര താരങ്ങൾ അടങ്ങിയ ബാഡ്മിന്റൺ ടീം ഫൈനലിൽ തോറ്റു. തെലങ്കാനയോട് ഏകപക്ഷീയമായിട്ടായിരുന്നു തോൽവി.

Eng­lish Sum­ma­ry: Nation­al Games 2022 Ker­ala won medal
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.